ADVERTISEMENT

വൈക്കം ∙ തലയോലപ്പറമ്പ് – വൈക്കം റോഡിൽ വല്ലകം കെഎസ്ഇബി സബ് സ്റ്റേഷന് എതിർവശത്തു റോഡിലേക്കു വളർന്നുനിൽക്കുന്ന പാഴ്മരങ്ങളും പച്ചിലക്കാടുകളും യാത്രക്കാർക്ക് അപകടഭീഷണിയൊരുക്കുന്നു.  കാടുകൾ റോഡിലേക്കു വളർന്നതോടെ എതിർദിശകളിൽ നിന്നു വരുന്ന വാഹനം കാണാനാകില്ല. കാൽനടയാത്ര യാത്രക്കാർക്കു നടന്നു പോകാൻ പോലും പറ്റാത്ത സാഹചര്യമാണ്. കാട്ടിൽ വിഷപ്പാമ്പുകൾ ഉൾപ്പെടെ ഉള്ളതായി പ്രദേശവാസികൾ പറയുന്നു. ബസിന്റെ സൈഡ് സീറ്റിൽ ഇരുന്നു യാത്ര ചെയ്യുന്നവരുടെ ദേഹത്തു ശിഖരങ്ങൾ അടിക്കാറുണ്ട്. കാടുകൾ വെട്ടിനീക്കി സുഗമമായ യാത്രാസൗകര്യം ഒരുക്കാൻ അധികൃതർ നടപടി സ്വീകരിക്കണം എന്നതാണു നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com