ADVERTISEMENT

വൈക്കം ∙ നവകേരള സദസ്സിന്റെ, ജില്ലയിലെ അവസാന വേദിയായ വൈക്കം ബീച്ചിലേക്ക് ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് നിവേദനങ്ങളുമായി എത്തിയത്. പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11 മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങി. 25 കൗണ്ടറാണ് ഒരുക്കിയിരുന്നത്.പരാതി നൽകാൻ എത്തുന്നവർക്ക് നിർദേശങ്ങളും ടോക്കണും നൽകാൻ പ്രത്യേക ഹെൽപ് ഡസ്‌ക്കും പ്രവർത്തിച്ചു. തബല വാദക രത്‌നശ്രീ അയ്യർ, നാഗസ്വര വിദ്വാൻ വൈക്കം ഷാജി, വയലിനിസ്റ്റ് ഡോ. ഇ.ബി.ജയപ്രകാശ് പേരൂർ, മൃദംഗ വിദ്വാൻ സുരേഷ് കെ.പൈ, തകിൽ വിദ്വാൻ മനോജ് ചെറായി എന്നിവർ നയിച്ച ലയതരംഗം ഫ്യൂഷനോടെയാണ് നവകേരള സദസ്സ് തുടങ്ങിയത്.

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിൽ പൂച്ചെണ്ടും പുസ്തകങ്ങളും നൽകി സ്വീകരിച്ചു. ഗാന്ധിജി വന്നിറങ്ങിയ വൈക്കം ബോട്ട്‌ ജെട്ടിയുടെ പശ്ചാത്തലത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും പി.കൃഷ്ണപിള്ളയുടെയും ഛായാചിത്രം അടങ്ങുന്ന ഫോട്ടോ സി.കെ.ആശ എംഎൽഎ മുഖ്യമന്ത്രിക്ക് നൽകി. സംസ്ഥാന നാടക അവാർഡ് ജേതാവ് പ്രദീപ് മാളവിക മുഖ്യമന്ത്രിക്ക് ഉപഹാരം നൽകി.ലൈഫ് ഭവനപദ്ധതിയിലേക്ക്, ഇറുമ്പയത്തെ 40 സെന്റ് സ്ഥലം വിട്ടുനൽകിയ പി.പി.സുനിൽ കുമാറും ഭാര്യ സ്മിതയും ചേർന്ന് സ്ഥലത്തിന്റെ രേഖകൾ മുഖ്യമന്ത്രിക്കു കൈമാറി. നവകേരള സദസ്സിന്റെ പ്രചാരണാർഥം മണ്ഡലത്തിൽ നടത്തിയ സെൽഫി, പോസ്റ്റർ മത്സരവിജയികൾക്കുള്ള സമ്മാനം വേദിയിൽ വിതരണം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com