ADVERTISEMENT

എരുമേലി ∙ വിൽപന നടത്തുന്നതിനായി അനധികൃതമായി മദ്യം കടത്താൻ ശ്രമിച്ച കേസിൽ ഓട്ടോഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. നേർച്ചപ്പാറ തെക്കുംമുറിയിൽ വീട്ടിൽ ടി.ഡി യോനാച്ചനെ(60)യാണ് അറസ്റ്റ് ചെയ്തത്. കൊരട്ടി ഭാഗത്ത് ഓട്ടോറിക്ഷയിൽ വിൽപനക്കായി വിദേശമദ്യം അനധികൃതമായി കടത്തുന്നതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നാലര ലീറ്റർ വിദേശമദ്യവുമായി യോനാച്ചനെ പിടികൂടിയത്. ഓട്ടോറിക്ഷയുടെ പിൻഭാഗത്തെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന സഞ്ചിയിൽ നിന്നും 500 മില്ലി ലീറ്ററിന്റെ 9 കുപ്പികളാണു പൊലീസ് പരിശോധനയിൽ കണ്ടെടുത്തത്. എരുമേലി സ്റ്റേഷൻ എസ്എച്ച്ഒ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com