ADVERTISEMENT

മണർകാട് ∙ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചെന്ന കേസിൽ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പള്ളി കണ്ണാട്ട് പാലക്കുളം എം.വൈശാഖ് (33), പാമ്പാടി വെള്ളൂർ ഗ്രാമറ്റം ആശാരിപറമ്പിൽ ജെറിൻ രവി (23) എന്നിവരെയാണു പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 3.30നു മണർകാട് സെന്റ് മേരീസ് ആശുപത്രിയിലെത്തിയ പ്രതികൾ ഡോക്ടറെ ആക്രമിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണു കേസ്.

ഭാര്യയുടെയും കുട്ടിയുടെയും ചികിത്സയ്ക്കായാണു വൈശാഖ് ആശുപത്രിയിലെത്തിയത്. ഒപ്പമെത്തിയതാണു ജെറിൻ.പീഡിയാട്രീഷ്യൻ അവധിയാണെന്നു റിസപ്ഷനിൽ നിന്നു പറഞ്ഞതുകേട്ട് പ്രകോപിതരായ പ്രതികൾ കാഷ്വൽറ്റിയിൽ ഡ്യൂട്ടി ചെയ്തിരുന്ന ഡോക്ടറെ ഭീഷണിപ്പെടുത്തിയെന്നും കഴുത്തിനു കുത്തിപ്പിടിച്ച് പുറത്തേക്കു തള്ളിയിടാൻ ശ്രമിച്ചെന്നുമാണു കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com