ADVERTISEMENT

കോട്ടയം ∙ ക്രിസ്മസ് തലേദിവസത്തെ ആക്രമണക്കേസിൽ ഇരുവിഭാഗങ്ങളിലുംപെട്ട 6 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വാകത്താനം തൃക്കോതമംഗലം ഹൈസ്കൂൾ ഭാഗത്ത് ശ്രീരാഗം ആർ.ആദിത്യ രാജ് (19), പുതുപ്പള്ളി കുമരംകോട് ഭാഗത്ത് ഈട്ടിക്കൽ അലൻ ആൻഡ്രൂസ് (19), മാങ്ങാനം പാലൂർപ്പടി ഭാഗത്ത് പ്രേം നിവാസ് വീട്ടിൽ അക്ഷയ് പ്രേംകുമാർ (20), മാങ്ങാനം മക്രോണി ഭാഗത്ത് താനത്ത് ജിബിൻ മാത്യു (21), മാങ്ങാനം ആനത്താനം ഭാഗത്ത് കുന്നത്തിൽ റോഹൻ ഏബ്രഹാം (21), പുതുപ്പള്ളി ഉമ്മച്ചൻ സ്കൂൾ ഭാഗത്ത് കോയിക്കൽ ഷിമയോൺ കെ.ഷിബു (20) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. 24ന് രാത്രി 11ന് പുതുപ്പള്ളി ഭാഗത്തുള്ള ഷിമയോണിന്റെ വീടിന് മുൻവശത്തെ വഴിയിലാണു സംഭവം. 

ആദിത്യ രാജ്, അലൻ ആൻഡ്രൂസ്, അക്ഷയ്, ജിബിൻ, റോഹൻ എന്നിവർ സംഘടിച്ച് എത്തുകയായിരുന്നു. ഷിമയോണുമായി വാക്കുതർക്കമുണ്ടായി. വാക്കത്തിയും പട്ടികക്കഷണവും  ഉപയോഗിച്ച് പരസ്പരം ആക്രമിച്ചു. രണ്ടാഴ്ച മുൻപ് ഇവർ ചേരിതിരിഞ്ഞ് അങ്ങാടി ഭാഗത്ത് ഏറ്റുമുട്ടിയിരുന്നുവെന്നും പൊലീസ് പറ​ഞ്ഞു.ഒത്തുതീർപ്പിനായാണ് ഇരുകൂട്ടരും പുതുപ്പള്ളി ഭാഗത്തെ റോഡിലെത്തിയതെന്നും ഇത് ആക്രമണത്തിൽ കലാശിച്ചതാണെന്നും പൊലീസ് പറഞ്ഞ‍ു. എസ്എച്ച്ഒ യു.ശ്രീജിത്ത്, എസ്ഐമാരായ കെ.ദിലീപ് കുമാർ, എ.എസ്.അനിൽകുമാർ, കെ.അനിൽകുമാർ, സദക്കത്തുള്ള, എഎസ്ഐ പ്രദീപ് കുമാർ, സിപിഒമാരായ പ്രതീഷ് രാജ്, എ.അജിത്ത്, ബി.വിപിൻ, സുജിത്ത്, അനൂപ് വിശ്വനാഥ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാൻഡ് ചെയ്തു.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com