ADVERTISEMENT

ഏറ്റുമാനൂർ∙ അന്തരിച്ച പ്രസിദ്ധ ചിത്രകാരനും മാവേലിക്കര ഗവ.രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് ചിത്രകലാ വിഭാഗം മേധാവിയുമായിരുന്ന ജി.ഉണ്ണിക്കൃഷ്ണന്റെ ചിത്രങ്ങളുടെ പ്രദർശനം ‘കാഴ്ചയുടെ രസവിദ്യ’ ഇടം ആർട് ഗാലറിയിൽ ആരംഭിച്ചു. രാജാ രവിവർമ കോളജ് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ മനോജ് വയലൂർ ഉദ്ഘാടനം ചെയ്തു. ആർ.പാർഥസാരഥി വർമ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് സി.സി.അശോകൻ,ജി.ഉണ്ണിക്കൃഷ്ണന്റെ ഭാര്യ രാധാമണി, ഇ.ജെ.റോയിച്ചൻ, ബൈജു നീണ്ടൂർ, ടി.എസ്.പ്രസാദ്, ഷാജി പല്ലാട്ട്, മനോജ് അയ്മനം തുടങ്ങിയവർ പ്രസംഗിച്ചു. നിറക്കൂട്ടുകൾ കൊണ്ടു പ്രകൃതിയെയും ജീവിത യാഥാർഥ്യങ്ങളെയും വരച്ചിട്ട ജി.ഉണ്ണിക്കൃഷ്ണന്റെ ചിത്രങ്ങളുടെ പ്രദർശനം കാണാൻ ഒട്ടേറെ പേരാണ് എത്തുന്നത്. കാലത്തിനപ്പുറത്തേക്കു ചിന്തിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ അപൂർവ ശേഖരമാണു പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com