ADVERTISEMENT

മാന്നാനം ∙ ദൈവത്തിന്റെ സ്വപ്നങ്ങൾക്ക് അസ്തിത്വം നൽകിയ പുണ്യപുരുഷനാണ് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ എന്നും ദൈവസ്നേഹത്തിന്റെ പരന്നൊഴുകയായിരുന്നു ചാവറയച്ചന്റെ ജിവിതമെന്നും കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ ഫാ. ഡോ. ബിജു ജോൺ വെള്ളക്കട പറഞ്ഞു. മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാൾ ആറാം ദിവസമായ ഇന്നലെ കുർബാന അർപ്പിച്ച് വചന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 

മനുഷ്യരെ സ്നേഹിച്ചും സേവിച്ചും വിശുദ്ധ ചാവറയച്ചൻ ദൈവത്തെ സ്നേഹിച്ചു. അപരന്റെ ഹൃദയത്തിലേക്കുള്ള വഴികളാകണം ദൈവ സ്നേഹത്തിന്റെ വഴികൾ എന്ന് അദ്ദേഹം പഠിപ്പിച്ചു. ദൈവത്തിന്റെ സ്വപ്നങ്ങൾ വിശുദ്ധ ചാവറ അച്ചനിലൂടെ യാഥാർഥ്യമായപ്പോഴാണ് കുഞ്ഞുങ്ങൾക്കായി സ്കൂളുകളും അഗതികൾക്കായി ഉപവിശാലകളും സ്ത്രീകൾക്കായി സന്യാസ സഭയും പിറവിയെടുത്തതെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ദൈവസ്നേഹവും മനുഷ്യസ്നേഹവും ജീവിതത്തിന്റെ ഇരുവശങ്ങൾ പോലെയായിരുന്നു ചാവറയച്ചന്. ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കു പോകേണ്ടിയിരുന്ന അവഗണിക്കപ്പെട്ടവരെ കൈപിടിച്ചുയർത്തി ചരിത്രത്തിന്റെ ഭാഗമാക്കിയെന്നും ഫാ. ഡോ. ബിജു ജോൺ വെള്ളക്കട കൂട്ടിച്ചേർത്തു.

മാന്നാനം ആശ്രമ ദേവാലയത്തിൽ ഇന്ന്
രാവിലെ 6നു വർഷാരംഭ പ്രാർഥന, കുർബാന, മധ്യസ്ഥ പ്രാർഥന, 7.30നു കുർബാന, മധ്യസ്ഥ പ്രാർഥന. 11നു കുർബാന (സിറോ – മലങ്കര ക്രമത്തിൽ), പ്രസംഗം, മധ്യസ്ഥ പ്രാർഥന – ബിഷപ് ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, 4.30നു ജപമാല, 5നു കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന – ഫാ. തോമസ് കല്ലുകളം, 6.30നു കലാസന്ധ്യ – ചവിട്ടുനാടകം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com