ADVERTISEMENT

പങ്ങട ∙ വളർത്തുപശുവിന്റെ കണ്ണിൽ ആസിഡ് ഒഴിച്ചെന്ന് പരാതി.  ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. പങ്ങട പെട്ടത്താനം സുരേഷി (40)ന്റെ പശുവിന്റെ കണ്ണിലാണ് ആസിഡ് ഒഴിച്ചത്. പ്രദേശവാസിയെ പാമ്പാടി പൊലീസ് കസ്റ്റ‍ഡിയിലെടുത്തു. ഇന്നലെ രാവിലെ 8.30നാണു സംഭവം.പശുവിനെ വളർത്തിയാണ് സുരേഷ് ഉപജീവനം നടത്തുന്നത്. ആസിഡ് കണ്ണിൽ വീണതോടെ പശു അസ്വസ്ഥത പ്രകടിപ്പിച്ചു. ശബ്ദം കേട്ട് സുരേഷും അമ്മ മോളിയും വന്നപ്പോൾ ആസിഡ് ഒഴിച്ച ശേഷം പ്രദേശവാസി ഓടുന്നത് കണ്ടു.മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പാമ്പാടി പൊലീസ് കേസെടുത്തു. 2 മാസം ഗർഭിണിയാണ് പശു. 2 നേരങ്ങളിലായി 12 ലീറ്റർ പാൽ ലഭിക്കുന്ന പശുവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com