ADVERTISEMENT

പാലാ∙ വാഗമണ്ണിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചു പരുക്കേറ്റ ബൈക്ക് യാത്രക്കാരൻ ഉപ്പുതറ സ്വദേശി ആന്റോ ജോർജിനെ (18) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെയാണ് അപകടം. തൊടുപുഴയിലുള്ള സുഹൃത്തിനെ സന്ദർശിച്ച ശേഷം മടങ്ങി പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ച് പരുക്കേറ്റു

പാലാ∙ സ്കൂട്ടറും ഇന്നോവയും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടർ യാത്രക്കാരി ഉഴവൂർ സ്വദേശിനി മറിയാമ്മയെ (42) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 1.30 യോടെ കുടക്കച്ചിറ ഭാഗത്തു വച്ചായിരുന്നു അപകടം. ഇടിച്ച വാഹനത്തിൽ തന്നെ ഉടൻ മറിയാമ്മയെ ചേർപ്പുങ്കൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com