ADVERTISEMENT

എരുമേലി ∙ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്ന സ്വകാര്യഭൂമിയുടെ അതിർത്തിനിർണയവും അടയാളപ്പെടുത്തലും പൂർത്തിയായി. ഏറ്റെടുക്കുന്ന പുരയിടങ്ങളിൽ കുറ്റികൾ സ്ഥാപിച്ച് അതിരു തിരിക്കുന്ന ജോലിയാണു പൂർത്തിയായത്. സ്ഥലമേറ്റെടുക്കുന്നതിനുള്ള 11 (1) വിജ്ഞാപനം പുറത്തിറക്കലാണ് അടുത്തഘട്ടം.

അതിനു ശേഷമാണു വിലനിർണയം നടത്തി സ്ഥലമേറ്റെടുക്കാൻ നടപടി തുടങ്ങുക. വിമാനത്താവളത്തിനായി 165 ഏക്കർ സ്വകാര്യഭൂമിയാണ് ഏറ്റെടുക്കുന്നത്. 300 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കണമെന്നായിരുന്നു സർക്കാർ വിജ്ഞാപനമെങ്കിലും അതിർത്തിനിർണയം പൂർത്തിയായപ്പോൾ 165 ഏക്കറായി.

ഏറ്റെടുക്കുന്ന വീടുകളുടെ എണ്ണവും നൂറിൽ താഴെയായി. മണിമല വില്ലേജിൽ 23 ഏക്കർ സ്വകാര്യഭൂമിയും എരുമേലി തെക്ക് വില്ലേജിൽപെട്ട 142 ഏക്കർ സ്ഥലവുമാണു വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതോടൊപ്പം ചെറുവള്ളി എസ്റ്റേറ്റിലെ 2026 ഏക്കർ  പൂർണമായും ഏറ്റെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com