ADVERTISEMENT

വേനലെത്തും മുൻപേ ചൂടു കുതിക്കുന്നു
കോട്ടയം ∙ സംസ്ഥാനത്ത് ഇന്നലെ ഏറ്റവും കൂടുതൽ പകൽ താപനില രേഖപ്പെടുത്തിയത് കോട്ടയം വടവാതൂരിൽ. 38.6 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്. എറണാകുളം ജില്ലയിലെ ചൂണ്ടി (38.3), പാലക്കാട് ജില്ലയിലെ എരിമയൂർ (38.1) എന്നീ സ്ഥലങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്.

കനത്ത വെയിലിൽ റംബുട്ടാന്റെ കുഞ്ഞിളം ഇലകൾ വാടാതിരിക്കാനാണ് പ്ലാസ്റ്റിക് ചാക്കുപയോഗിച്ച് തണലൊരുക്കിയിരിക്കുന്നത്. തോടനാലിനു സമീപത്തു നിന്നുള്ള കാഴ്ച. ഈ സമയത്ത് വെയിൽ കൂടുതലായി വരുന്ന തെക്ക് പടിഞ്ഞാറു ദിശ നോക്കിയാണ് തണൽ ഒരുക്കുന്നത്.

മണിമലയാറ്റിൽ മുണ്ടക്കയം കോസ്‌വേയിലെ ജലനിരപ്പ് ഡിസംബർ അവസാന വാരം ജില്ലാ ഹൈഡ്രോളജി വകുപ്പിന്റെ കണക്കു പ്രകാരം 65 സെന്റീമീറ്റർ. ഇന്നലെ ഇത് 12 സെന്റീമീറ്റർ മാത്രം! ജില്ലയിലെ ചൂടിന്റെ നേർചിത്രമാണിത്.

മാങ്ങാനത്തു കൂടെ കടന്നുപോകുന്ന ബസിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ടിരിക്കുന്നു. ചൂടേൽക്കാതിരിക്കാൻ തന്നെ.
മാങ്ങാനത്തു കൂടെ കടന്നുപോകുന്ന ബസിന്റെ ഷട്ടറുകൾ താഴ്ത്തിയിട്ടിരിക്കുന്നു. ചൂടേൽക്കാതിരിക്കാൻ തന്നെ.

അടുത്ത 7 ദിവസത്തേക്കും ഈ നിലയിൽതന്നെയാകും കോട്ടയത്തെ ചൂട് എന്നാണു കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും താപനിലയിൽ കുറവ് കാണിക്കുന്നില്ല.

പൊൻകുന്നം– പാലാ റോഡിൽ കൂരാലിക്കടുത്ത് ലോട്ടറി വിൽക്കുന്ന സ്ത്രീ. കനത്ത വെയിലിൽ നിന്നുള്ള രക്ഷയ്ക്ക് റോഡരികിലുള്ള കുറ്റിച്ചെടിത്തണലാണ് ഇവർക്കു രക്ഷ.
പൊൻകുന്നം– പാലാ റോഡിൽ കൂരാലിക്കടുത്ത് ലോട്ടറി വിൽക്കുന്ന സ്ത്രീ. കനത്ത വെയിലിൽ നിന്നുള്ള രക്ഷയ്ക്ക് റോഡരികിലുള്ള കുറ്റിച്ചെടിത്തണലാണ് ഇവർക്കു രക്ഷ.

താളം തെറ്റിക്കുന്ന ചൂട്
കടുത്ത വരൾച്ചയിലേക്കു ജില്ല വീണുപോയിട്ടില്ലെങ്കിലും പകൽ ചൂട് അസഹ്യമാകുന്നു. ഉച്ച സമയത്ത് പുറത്തിറങ്ങുന്നവരുടെ എണ്ണം കുറയുന്നു. കാർഷിക വിളകളെയും റബർ അടക്കമുള്ള വിളകളെയും ബാധിച്ചെന്നും കർഷകർ. ക്ഷീരമേഖലയിലെ ഉൽപാദനത്തെയും ചൂട് ബാധിച്ചു തുടങ്ങി. പുതിയ തൈ നടുന്ന തോട്ടങ്ങളിൽ ചാക്ക്, ഓല എന്നിവ കൊണ്ടു തണലുണ്ടാക്കുന്നുണ്ട്.

കോളജ് വിട്ടിറങ്ങി വന്ന വിദ്യാർഥികള്‍ ബസ് കാത്തുനിൽക്കുന്നു. കുടയുള്ളവർ അങ്ങനെ വെയിലിനെ പ്രതിരോധിക്കുമ്പോൾ മറ്റുള്ളവർ മരത്തണലും കെട്ടിടത്തിന്റെ മറവും ആശ്രയമാക്കുന്നു. പാമ്പാടി നെടുംകുഴിയിലെ കാഴ്ച.
കോളജ് വിട്ടിറങ്ങി വന്ന വിദ്യാർഥികള്‍ ബസ് കാത്തുനിൽക്കുന്നു. കുടയുള്ളവർ അങ്ങനെ വെയിലിനെ പ്രതിരോധിക്കുമ്പോൾ മറ്റുള്ളവർ മരത്തണലും കെട്ടിടത്തിന്റെ മറവും ആശ്രയമാക്കുന്നു. പാമ്പാടി നെടുംകുഴിയിലെ കാഴ്ച.

ജില്ലയിൽ ചൂട് ഇങ്ങനെ
ജില്ലയിലെ വിവിധ മാപിനികളിൽ രേഖപ്പെടുത്തിയ ഉയർന്ന പകൽ താപനില ഡിഗ്രി സെൽഷ്യസിൽ
വടവാതൂർ 38.6
വൈക്കം 35.6
കുമരകം 35.1
പൂഞ്ഞാർ‌ 34.7
കോട്ടയം 34.3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com