ADVERTISEMENT

കോട്ടയം ∙ വേൾഡ് ഫിറ്റ്നസ് ഫെഡറേഷന്റെ കോട്ടയം ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2024 കെ.ഡി.ബി.ബി.എ.യുടെ ആഭിമുഖ്യത്തിൽ ചങ്ങനാശ്ശേരി  മുനിസിപ്പൽ ടൗൺഹാളിൽ നടന്നു. അഡ്വ. ജോ മൈക്കിൾ എം.എൽ.എ. മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ.എഫ്.എഫ് കേരളാ ജനറൽ സെക്രട്ടറി അരുൺകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബോഡി ബിൽഡിംഗ് അസ്സോസിയേഷൻ ബി. സതീഷ്, ചെയർമാൻ ഷാജി മാത്യു പാലാത്ര, ചങ്ങനാശ്ശേരി നഗരസഭാ ചെയർപേഴ്സൺ ബീനാ ജോബി, നഗരസഭാ വൈസ്ചെയർമാൻ മാത്യൂസ് ജോർജ്, വാർഡ് കൗൺസിലർ പ്രിയ രാജേഷ്, ചങ്ങനാശ്ശേരി ഡി.വൈ.എസ്.പി. എ.കെ. വിശ്വനാഥൻ, ചങ്ങനാശ്ശേരി ജംഗ്ഷൻ ഫേസ്ബുക്ക് ഗ്രൂപ്പ് ചീഫ് അഡ്മിൻ 

വിനോദ് പണിക്കർ, ഡബ്ല്യൂ.എഫ്.എഫ് ജില്ലാ പ്രസിഡന്റ് അർജ്ജുൻ വി.ബി., വൈസ് പ്രസിഡന്റ് സോളമൻ തോമസ്, വൈസ്പ്രസിഡന്റ് തോമസ് പി. മാത്യു, ട്രഷറർ സിയാസ് സലി, ജോയിന്റ് സെക്രട്ടറി എ. അരുൺകുമാർ, ജോയിന്റ് സെക്രട്ടറി ടോണി പി. സ്കറിയാ  എന്നിവർ പ്രസംഗിച്ചു.സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, മെൻസ് ഫിസിക്ക്, വുമൺ ഫിസിക്ക് എന്നി വിഭാഗങ്ങളിലായി ജില്ലയിലെ വിവിധ ജിമ്മുകളിൽ നിന്നായി നൂറ്റമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു.  ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത് ഫിറ്റ്നസ് ഫസ്റ്റ് ഹെൽത്ത് ക്ലബ്ബ്  ഇല്ലിക്കൽ, സീനിയർ ടൈറ്റിൽ ചാമ്പ്യൻ ബെൽബിൻ ബേബി സ്കോർപിയോ ജിം മധുമൂല, ജൂനിയർ ചാമ്പ്യൻ ആദർശ് വി സത്യൻ മസിൽ മെൻഷൻ ഗാന്ധിനഗർ കോട്ടയം,

സബ്ജൂനിയർ ചാമ്പ്യൻ നിസാം റഹീം വി കെയർ ജിം തെള്ളകം, മാസ്റ്റേഴ്സ് ചാമ്പ്യൻ കലാസ് ഫിറ്റ്നസ് തലയോലപ്പറമ്പ്, വുമൺ ഫിസിക്ക് സഞ്ജന സജീവ് സ്കോർപിയോ ജിം മധുമൂല, മെൻ ഫിസിക്ക് ഗൗതം നായർ സ്കോർപിയോ ജിം മധുമൂല, കിഡ്സ് വിഭാഗം മത്സര വിജയികൾ അക്ഷിതാ, അദർവ്  സ്കോർപിയോ ജിം മധുമൂല എന്നിവരാണ്. ഡബ്ല്യൂ.എഫ്.എഫ് മിസ്റ്റർ ഇന്ത്യ 2023 ഡുഡു ആന്റണിക്ക് സ്വീകരണം നൽകി അനുമോദിച്ചു. മത്സരത്തോട് അനുബന്ധിച്ച് ഡുഡു ആന്റണിയുടെ ബോഡി ഷോയും ഉണ്ടായിരുന്നു. മത്സരങ്ങളുടെ സംഘാടകർ ചങ്ങാനാശ്ശേരി മധുമൂലയിൽ ഉള്ള സ്കോർപിയോ ജിം ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com