ADVERTISEMENT

വെള്ളൂർ ∙ ഓട്ടത്തിനിടെ തീപിടിച്ച കാർ കത്തിനശിച്ചു. ഡ്രൈവർ വൈക്കം വൈക്കപ്രയാർ കൂട്ടുമ്മേൽ വീട്ടിൽ പ്രഫൽ(38) പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ കെപിപിഎൽ (കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡ്) കമ്പനിയുടെ ഗേറ്റിന് സമീപം കേന്ദ്രീയ വിദ്യാലയത്തിലേക്കുള്ള റോഡിൽ വച്ചാണു തീപിടിച്ചത്. കാറിൽ നിന്നു പുക ഉയരുന്നത് കണ്ട പ്രഫൽ വാഹനം നിർത്തി ഇറങ്ങിയോടി. നിമിഷങ്ങൾക്കുള്ളിൽ കാർ ആളിക്കത്തുകയായിരുന്നു. പിറവം, കടുത്തുരുത്തി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആകാം   കാരണമെന്നാണ് പ്രാഥമികനിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com