ADVERTISEMENT

കുറുമുള്ളൂർ ∙ എസ്എൻഡിപി ശാഖായോഗത്തിന്റെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന വിഗ്രഹ രഥഘോഷയാത്ര ഭക്തി സാന്ദ്രമായി. ഇന്നലെ രാവിലെ 11നു നാഗമ്പടം മഹാദേവക്ഷേത്രത്തിൽ നിന്നാരംഭിച്ച വിഗ്രഹ രഥ ഘോഷയാത്ര എസ്എൻഡിപി കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ആർ രാജീവ്, മുൻ യൂണിയൻ പ്രസിഡന്റ് പി.എൻ.അശോക് ബാബു എന്നിവർ പ്രസംഗിച്ചു. തുടർന്നു നട്ടാശേരി, പെരുമ്പായിക്കാട്, ഗാന്ധിനഗർ, തെള്ളകം, ഏറ്റുമാനൂർ, മാന്നാനം, കൈപ്പുഴ തെക്ക്, കൈപ്പുഴ 109, ഓണംതുരുത്ത്, നീണ്ടൂർ, കുറുമുള്ളൂർ പടിഞ്ഞാറ് തുടങ്ങിയ ഗുരുദേവ ക്ഷേത്രങ്ങളിലും, അതിരമ്പുഴ, എംജി യൂണിവേഴ്സിറ്റി, പ്രാവട്ടം, നീണ്ടൂർ, മൂഴിക്കുളങ്ങര, തൃക്കയിൽ സുബ്രഹ്മണ്യക്ഷേത്രം എന്നിവിടങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകുന്നേരം 5നു വേദഗിരി ജംക്‌ഷനിലെത്തി. തുടർന്നു ഭക്ത ജനങ്ങളുടെയും വിവിധ കുടുംബ യൂണിറ്റുകളുടെയും നേതൃത്വത്തിൽ താലപ്പൊലി, ചെണ്ടമേളം, വാദ്യമേളങ്ങളുടെയും എന്നിവയുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ എത്തിച്ചു. 

ക്ഷേത്രം പ്രസിഡന്റ് സന്തോഷ് കിടങ്ങയിൽ, സെക്രട്ടറി പി.എൻ.സത്യദാസ്, വൈസ് പ്രസിഡന്റ് പി.കെ.രാജൻ പാലത്തടത്തിൽ, യൂണിയൻ കമ്മിറ്റിയംഗം എൻ.ആർ.സാബു എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രാങ്കണത്തിൽ കുമരകം ഗോപാലൻ തന്ത്രി ഗുരുദേവ വിഗ്രഹം ഏറ്റുവാങ്ങി. അന്നദാനത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്. 2 ദിവസത്തെ താന്ത്രിക കർമങ്ങൾക്ക് ശേഷം 31നു ഉച്ചയ്ക്ക് 12നു വിഗ്രഹ പ്രതിഷ്ഠ നടക്കും. തുടർന്നു വൈകുന്നേരം 7നു നടക്കുന്ന പ്രതിഷ്ഠാ സമർപ്പണ സമ്മേളനം എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com