ADVERTISEMENT

കോട്ടയം ∙ മുൻ മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ഭാര്യ കുടമാളൂർ തെക്കേടത്ത് മന ആര്യ അന്തർജനത്തിന്റെ കുടുംബക്ഷേത്രത്തിന്റെ സംരക്ഷണം കുടുംബസുഹൃത്തായ ഡോ. പുഷ്കല ഏറ്റെടുത്തു. ഇഎംഎസിന്റെയും ആര്യ അന്തർജനത്തിന്റെയും വിവാഹം നടന്നത് തെക്കേടത്ത് മനയിലാണ്. ആര്യ അന്തർജനത്തിന്റെ ബന്ധുവായ ടി.രാമൻ ഭട്ടതിരിപ്പാട് (89) ഈയിടെ അന്തരിച്ചതോടെയാണ് ഗണപതി ക്ഷേത്രത്തിന്റെയും കാവിന്റെയും പൂർണ ചുമതല കോട്ടയം മെഡിക്കൽ കോളജ് ന്യൂറോസർജറി വിഭാഗം മുൻ മേധാവി കുടമാളൂർ തെക്കേടത്ത് പുലിപ്ര മഠത്തിൽ ഡോ.എസ്. പുഷ്‌കല ഏറ്റെടുത്തത്. 

arya-antharjanam

പുഷ്കലയുടെ അമ്മ പഴയ ഇഎസ്‌എൽസി ( ഇംഗ്ലിഷ് സ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ്) പാസായ എൽ.സരസ്വതി അമ്മാൾ തെക്കേടത്ത് മനയിലെ പഴയ തലമുറയിലുള്ളവർക്ക് ഇംഗ്ലിഷ് വിഷയത്തിൽ ക്ലാസെടുത്തിരുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ കെ.ശ്രീനിവാസയ്യർക്കും മനയുമായി അടുത്ത ബന്ധമായിരുന്നു. 1937 ഒക്‌ടോബർ 18ന് അർധരാത്രി പിന്നിട്ടപ്പോഴായിരുന്നു ഇഎംഎസിന്റെ വിവാഹം. സമുദായത്തിലെ എല്ലാ ആചാരങ്ങളും അനുസരിച്ചായിരുന്നു വിവാഹമെന്ന് ഇഎംഎസ് തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. തെക്കേടത്ത് മനയിലെ പഴയ എട്ടുകെട്ടും നടുമുറ്റങ്ങളും ഇപ്പോഴില്ല. പൂമുഖവും കുളപ്പുര മാളികയും ഔട്ഹൗസുമായി ഉപയോഗിക്കുന്ന കെട്ടിടം മാത്രമാണ് ക്ഷേത്രത്തിനു പുറമേ അവശേഷിക്കുന്നത്. ഇവിടെയുണ്ടായിരുന്നവർ തൃശൂർ എരുമപ്പെട്ടിയിലാണ് ഇപ്പോൾ താമസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com