ADVERTISEMENT

മണർകാട് ∙ തുറന്നുകിടന്ന ഓടയിലേക്ക് സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. മണർകാട് പുതുപ്പറമ്പിൽ ബിനു പി.ചെറിയാൻ (53) ആണു മരിച്ചത്. ഇന്നലെ രാത്രി 7നു ശേഷമാണു സംഭവം. ഐരാറ്റുനട കുറ്റിക്കാട്ടുപടി റോഡിനോടു ചേർന്ന ഓടയിലേക്കാണു സ്കൂട്ടർ പതിച്ചത്. റോഡിലൂടെ പോയ കാൽനട യാത്രക്കാരാണു ബിനു അപകടത്തിൽപെട്ട് ഓടയിൽ വീണുകിടക്കുന്നത് കണ്ടത്.

ഇവർ ബഹളംവച്ചതോടെ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടായ ശേഷം കുറെയധികം സമയം ബിനു ഓടയിൽ കിടന്നെന്നാണു നിഗമനം.

പ്ലമിങ്, ഇലക്ട്രിക് ജോലികൾ ചെയ്യുന്നയാളാണു ബിനു. ജോലി കഴിഞ്ഞു വീട്ടിലേക്കെത്തിയ ശേഷം മണർകാട്ട് പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. മൃതദേഹം മണർകാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ആൻസി (തലപ്പാടി മാർത്തോമ്മാ എൽപി സ്കൂൾ പ്രധാനാധ്യാപിക). മക്കൾ: സിമി, കെവിൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com