കൊലപാതകശ്രമം: യുവാവ് അറസ്റ്റിൽ
Mail This Article
ഏറ്റുമാനൂർ ∙ മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാടപ്പാട്ട് ഭാഗത്ത് കുറ്റിക്കാട്ട് സംഗീത് സുരേന്ദ്രനെയാണ് (44) അറസ്റ്റ് ചെയ്തത്. സംഗീതും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം കോടതിപ്പടിയിൽ വച്ച് മധ്യവയസ്കനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മധ്യവയസ്കൻ സഞ്ചരിച്ചിരുന്ന കാറിനെ ഇവർ മറ്റൊരു വാഹനത്തിൽ പിന്തുടർന്ന് തടഞ്ഞു നിർത്തുകയും മർദിക്കുകയും വഴിയിൽ കിടന്ന കരിങ്കല്ല് കൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു.
ബിസിനസ് സംബന്ധമായ വിരോധമാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറയുന്നു. പരാതിയെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എസ്എച്ച്ഒ ഷോജോ വർഗീസ്, എസ്ഐ ജയപ്രസാദ്, മനോജ് കുമാർ, എഎസ്ഐ രാജേഷ് ഖന്ന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി. രണ്ടാം പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.