ADVERTISEMENT

പാമ്പാടി ∙ നന്നായി പഠിക്കണമെന്നും വീടിനു വെളിച്ചമായി മാറണമെന്നും ആഗ്രഹമുണ്ട് മജു കിഷോറിന്. ഈ പ്ലസ്ടു വിദ്യാർഥിനി പഠനം നിർത്തിയിട്ട് 2 വർഷമായി. 70 ശതമാനം മാർക്ക് നേടി ഉപരി പഠനത്തിന് ശ്രമിച്ചെങ്കിലും പണമില്ലത്തതിനാൽ പഠനം മുടങ്ങി. അച്ഛൻ ആലാംപള്ളി ആശുപത്രിപ്പടി താന്നിപൊയ്കയിൽ കിഷോർ കുമാർ രോഗാവസ്ഥയിലാണ്. കിഷോറിന്  ഏതാനും വർഷം മുൻപ്  കാഴ്ചത്തകരാർ വന്നു. ഇരുചക്ര വാഹന വർക്​ഷോപ് നടത്തിയിരുന്ന കിഷോറിനു ജോലി ചെയ്യാൻ പറ്റാതായി. വർക്​ഷോപ്പിനു പിന്നിലുള്ള 2 മുറി കെട്ടിടത്തിലാണ് അഞ്ചംഗ കുടുംബം താമസിക്കുന്നത്.തിമിരമെന്നാണ് ആദ്യം കരുതിയത്. കണ്ണുകളിലേക്കുള്ള ഞരമ്പ് ദ്രവിക്കുന്ന രോഗമെന്ന് പിന്നീടു കണ്ടെത്തി.

3 ശസ്ത്രക്രിയ നടത്തി. ഇടതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. വലതുകണ്ണിന്റെ  കാഴ്ച ഭാഗികമാണ്. 6 മാസം മുൻപ് കിഷോറിന് ഹൃദയാഘാതമുണ്ടായതോടെ കുടുംബത്തിന്റെ അവസ്ഥ ദയനീയമായി.മക്കളായ മാനുഷും മധുഷും കിഷോറിനെ വർക്​ഷോപ്പിൽ സഹായിക്കുന്നുണ്ട്. മാനുഷ് പത്താം ക്ലാസിൽ പഠനം നിർത്തി. മധുഷ് ഡിഗ്രിക്ക് ചേർന്നെങ്കിലും പഠനം മുടങ്ങി. മക്കളുടെ പഠനമാണു കിഷോറിന്റെയും ഭാര്യ ശ്രീകലയുടെയും സ്വപ്നം. 

വീട് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. 2 സെന്റ് സ്ഥലം കിഷോറിന്റെ പിതാവ് ഗോപാലന്റെ പേരിലാണ്. 30 വർഷം മുൻപ് ഗോപാലൻ മരിച്ചു. ലൈഫ് മിഷൻ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും വീട് വയ്ക്കാനുള്ള സ്ഥലത്തിന് ഭീമമായ തുക നൽകി വാങ്ങണം. അതിനുള്ള സ്ഥിതിയില്ല. ശ്രീകല യുടെ  പേരിൽ പാമ്പാടി എസ്ബിഐയിൽ അക്കൗണ്ട് തുറന്നു. നമ്പർ 38816944179, ഐഎഫ്എസ് കോഡ് SBIN0071264. ഫോൺ : 9400402721.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com