ADVERTISEMENT

എരുമേലി ∙ 2 തവണ കപ്പിനും ചുണ്ടിനും ഇടയിൽ തടസ്സപ്പെട്ട മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരണം സംസ്ഥാന ബജറ്റിൽ ഇടം പിടിച്ചതിന്റെ സന്തോഷത്തിലാണ് മലയോര മേഖല.  23 വാർഡുകളും 55,000 ജനസംഖ്യയും 40 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുള്ള എരുമേലി പഞ്ചായത്തിനെ വിഭജിച്ച് എരുമേലി, മുക്കൂട്ടുതറ പഞ്ചായത്തുകൾ ആക്കുന്നതിന് 2015 ലും 2020 ലും നടപടികൾ പൂർത്തിയാക്കിയെങ്കിലും അവസാന നിമിഷം നടന്നില്ല. സർക്കാരിന്റെ ശുപാർശയിൽ തിരഞ്ഞെടുപ്പ് കമ്മിഷനാണു പഞ്ചായത്ത്, വാർഡ് വിഭജനം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്. 2015 ൽ പഞ്ചായത്തുകൾ വിഭജിക്കുന്നതിനുള്ള നടപടി തുടങ്ങിയത് നടപടികൾ തുടരുന്നതിനിടെ ചിലർ കോടതിയെ സമീപിച്ചു. വില്ലേജുകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകൾ രൂപീകരിക്കാനും നിലവിലുള്ള നടപടികൾ നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.  ഇതോടെ പഞ്ചായത്ത് വിഭജനം നിർത്തിവച്ചു.

എരുമേലി പഞ്ചായത്തിന്റെ കിഴക്കൻ മേഖലയായ എയ്ഞ്ചൽവാലി, പമ്പാവാലി, കണമല തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്ക് പഞ്ചായത്തിൽ എത്തുന്നതിനു 30 കിലോ മീറ്റർ വരെ യാത്ര ചെയ്യേണ്ടതുണ്ട്. മലയോര മേഖലയിലെ ജനങ്ങൾക്ക് ചെറിയ ആവശ്യങ്ങൾക്ക് പോലും ഇത്രയും ദൂരം യാത്രചെയ്ത് പഞ്ചായത്തിൽ എത്തുന്നത് ഏറെ ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നുണ്ട്. ഇതിനു പരിഹാരം എന്ന നിലയിലാണ് സർക്കാർ എരുമേലി പഞ്ചായത്ത് വിഭജിച്ച് എരുമേലി, മുക്കൂട്ടുതറ എന്നീ പഞ്ചായത്തുകൾ ആക്കാൻ ആലോചിച്ചത്. വലിയ പഞ്ചായത്ത് ആയതിനാൽ വികസനം എല്ലാ മേഖലകളിലും എത്തുന്നതിൽ തടസ്സങ്ങൾ ഉണ്ടെന്നും ഉദ്യോഗസ്ഥർക്ക് അമിത ജോലി ഭാരം ഉണ്ടാകുന്നതായും ജനപ്രതിനിധികൾ ആരോപിച്ചിരുന്നു. 

23 വാർഡുകളാണ് പഞ്ചായത്തിലുള്ളത്. നിയമപ്രകാരം ഒരു പഞ്ചായത്തിൽ ഉൾപ്പെടുത്താവുന്ന പരമാവധി വാർഡാണ്. ഓരോ വാർഡിലും ശരാശരി 1000 ജനസംഖ്യ ആകാവൂ എന്നതാണ് കണക്ക്. എന്നാൽ എരുമേലി പഞ്ചായത്തിലെ ചില വാർഡുകളിൽ 2700 വരെ ജനസംഖ്യ ഉണ്ട്. 2 കോടിയിലധികം രൂപയാണ് തനത് വരുമാനം. എരുമേലി പഞ്ചായത്ത് വിഭജിച്ച് മുക്കൂട്ടുതറ പഞ്ചായത്ത് രൂപീകരിക്കണമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ റവന്യു വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. കിഴക്കൻ മേഖലയ്ക്ക് ഗുണകരമാകുന്ന വിധം വേണം പഞ്ചായത്ത് ആസ്ഥാനം വരേണ്ടതെന്നും ആവശ്യം ശക്തമാണ്.

പഴയിടം പാലത്തിന് 8 കോടി, സിവിൽ സ്റ്റേഷന് 2 കോടി 
പഴയിടത്ത് മണിമലയാറിനു കുറുകെയുള്ള കോസ്‌വേക്കു പകരം പുതിയ പാലം നിർമിക്കുന്നതിനാണു 8 കോടി രൂപ ബജറ്റിൽ അനുവദിച്ചത്. പതിറ്റാണ്ടുകൾ മുൻപ് മണിമലയാറിനു കുറുകെ ജലസേചനവകുപ്പ് നിർമിച്ചതാണ് തടയണയും അതിനു മുകളിലായി കോസ്‌വേയും. പിന്നീട് പാലം പൊതുമരാമത്ത് വകുപ്പിന് കൈമാറി. എന്നാൽ മഴക്കാലത്ത് ജലനിരപ്പ് ഉയരുമ്പോൾ വെള്ളം കോസ്‌വേക്കു മുകളിലൂടെയാണ് ഒഴുകുന്നത്. 

മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തുന്ന വൻമരങ്ങളും ശിഖരങ്ങളും, മാലിന്യങ്ങളും മറ്റും ഉയരം കുറഞ്ഞ കോസ്‌വേയുടെ തൂണുകളിലും, തടയണയിലും തങ്ങി നിൽക്കുന്നതിനാൽ വെള്ളം ഇരു കരകളിലേക്കു കയറി ഒഴുകുന്ന സ്ഥിതിയാണ്. ഇവ ഗതാഗത തടസ്സത്തിനും, അപകടങ്ങൾക്കും, കൃഷി നാശത്തിനും ഇടയാക്കുന്നു. ഇവയ്ക്ക് ശാശ്വതപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഉയരം കൂടിയ വലിയ പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നത്. മുൻ വർഷങ്ങളിലെ ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യപ്പെട്ടിരുന്നെങ്കിലും തുക അനുവദിച്ചിരുന്നില്ല. പുതിയ പാലം നിർമിക്കുന്നതിനു ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയാണ് ലക്ഷ്യമിടുന്നത്. ശബരിമല വിമാനത്താവളം കൂടി യാഥാർഥ്യമാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതത്തിരക്കും വർധിക്കും.

കറുകച്ചാൽ മിനി സിവിൽ സ്റ്റേഷൻ
കറുകച്ചാലിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നതെന്നു ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു.നിലവിൽ പലയിടങ്ങളിലായി വാടകയ്ക്ക് പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരുമിച്ച് കൊണ്ടുവരുന്നത് അവയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. കറുകച്ചാൽ പഞ്ചായത്ത് ഓഫിസിനു പിന്നിലായി കിടക്കുന്ന സ്ഥലത്താവും പുതിയ സിവിൽ സ്റ്റേഷൻ നിർമിക്കുക. സബ്റജിസ്ട്രാർ ഓഫിസ്, കൃഷിഭവൻ, ട്രഷറി, വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ്, പൊതുമരാമത്ത് ഓഫിസ് തുടങ്ങിയവ ഇവിടേക്ക് മാറ്റാനാണു ലക്ഷ്യമിടുന്നത്.

ടോക്കൺ പ്രൊവിഷൻ ലഭിച്ചമറ്റു പദ്ധതികൾ
കരിമ്പുകയം തടയണയ്ക്കു സമീപം ‘എന്റെ മണിമലയാർ ആരണ്യം’ എന്ന പേരിൽ ഇറിഗേഷൻ ടൂറിസം പദ്ധതി, പൊൻകുന്നം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ അത്യാധുനിക നിലവാരത്തിൽ ഓഡിറ്റോറിയം, മുക്കടയിൽ പട്ടികജാതി വികസന വകുപ്പിന്റെ സ്ഥലത്ത് പുതിയ ഓഡിറ്റോറിയവും പ്രീ എക്സാമിനേഷൻ സെന്ററും, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ ഓട്ടിസം ഉൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾക്കുള്ള മോഡൽ സെന്ററുകളാക്കി മാറ്റുന്നതിന് പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി, പീഡിയാട്രിക് വാർഡുകളും, പേവാർഡ്, ഡയാലിസിസ് യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകൾ എന്നിവയും ഉൾക്കൊള്ളിച്ചുള്ള കെട്ടിടസമുച്ചയം, കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു പുതിയ കെട്ടിടം, 15–ാംമൈൽ – ഇളങ്ങുളം റോഡ്, 19–ാം മൈൽ – ചിറക്കടവ് അമ്പലം റോഡ്, കല്ലുത്തെക്കേൽ –ശാസ്താംകാവ് –ചെന്നാക്കുന്ന് റോഡ്, പൊതുകം – പൊൻകുന്നം റോഡ്, ഡൊമിനിക് തൊമ്മൻ റോഡ്, പനച്ചേപ്പള്ളി റോഡ്, കപ്പാട് –എലിക്കുളം റോഡ്, കാനം – പത്തനാട് റോഡ്, കാഞ്ഞിരപ്പാറ –കാനം റോഡ്, കാനം – ചാമംപതാൽ റോഡ്, ചാമംപതാൽ – തെക്കേത്തുകവല റോഡ്, മീനടം – തൊമ്മച്ചേരി – മാലം – മാന്തുരുത്തി തൈപ്പറമ്പ് റോഡ്, പൊന്തൻപുഴ – ആലപ്ര റോഡ്, മേലേക്കവല – കോട്ടാങ്ങൽ റോഡ്, മണിമല – വളളംചിറ – കോട്ടാങ്ങൽ റോഡ്, കൂത്രപ്പള്ളി – കൊല്ലൂർ റോഡ്, കൊച്ചുപറമ്പ് – ശാന്തിപുരം റോഡ് (ശാന്തിപുരം കവല നവീകരണം ഉൾപ്പെടെ), ഇളപ്പുങ്കൽ – ഇടപ്പള്ളി റോഡ്, പത്തനാട് – കുളത്തൂർ റോഡ്, മൂലേപ്ലാവ് – പൗവത്തുകവല –കുമ്പുക്കൽ വേട്ടോർപുരയിടം –തെക്കേത്തുകവല – ചാമംപതാൽ റോഡ് എന്നീ റോഡുകളുടെ ബിഎംബിസി നിലവാരത്തിലുള്ള നവീകരണം.പഴയിടത്ത് 

പുതിയ പാലം
പഴയിടത്ത് മണിമലയാറിനു കുറുകെയുള്ള കോസ്‌വേക്കു പകരം പുതിയ പാലം നിർമിക്കുന്നതിനാണു 8 കോടി രൂപ ബജറ്റിൽ അനുവദിച്ചത്. പതിറ്റാണ്ടുകൾ മുൻപ് മണിമലയാറിനു കുറുകെ ജലസേചനവകുപ്പ് നിർമിച്ചതാണ് തടയണയും അതിനു മുകളിലായി കോസ്‌വേയും. പിന്നീട് പാലം പൊതുമരാമത്ത് വകുപ്പിന് കൈമാറി. എന്നാൽ മഴക്കാലത്ത് ജലനിരപ്പ് ഉയരുമ്പോൾ വെള്ളം കോസ്‌വേക്കു മുകളിലൂടെയാണ് ഒഴുകുന്നത്. 

മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തുന്ന വൻമരങ്ങളും ശിഖരങ്ങളും, മാലിന്യങ്ങളും മറ്റും ഉയരം കുറഞ്ഞ കോസ്‌വേയുടെ തൂണുകളിലും, തടയണയിലും തങ്ങി നിൽക്കുന്നതിനാൽ വെള്ളം ഇരു കരകളിലേക്കു കയറി ഒഴുകുന്ന സ്ഥിതിയാണ്. ഇവ ഗതാഗത തടസ്സത്തിനും, അപകടങ്ങൾക്കും, കൃഷി നാശത്തിനും ഇടയാക്കുന്നു. ഇവയ്ക്ക് ശാശ്വതപരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് ഉയരം കൂടിയ വലിയ പാലം നിർമിക്കണമെന്ന ആവശ്യം ഉയർന്നത്. 

മുൻ വർഷങ്ങളിലെ ബജറ്റിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യപ്പെട്ടിരുന്നെങ്കിലും തുക അനുവദിച്ചിരുന്നില്ല. പുതിയ പാലം നിർമിക്കുന്നതിനു ഭൂമിയേറ്റെടുക്കൽ ഉൾപ്പെടെയാണ് ലക്ഷ്യമിടുന്നത്. ശബരിമല വിമാനത്താവളം കൂടി യാഥാർഥ്യമാകുന്നതോടെ ഇതുവഴിയുള്ള ഗതാഗതത്തിരക്കും വർധിക്കും.

കറുകച്ചാൽ മിനി സിവിൽ സ്റ്റേഷൻ
കറുകച്ചാലിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് മിനി സിവിൽ സ്റ്റേഷൻ പദ്ധതി നടപ്പാക്കുന്നതെന്നു ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു.നിലവിൽ പലയിടങ്ങളിലായി വാടകയ്ക്ക് പ്രവർത്തിക്കുന്ന സർക്കാർ ഓഫിസുകൾ ഒരുമിച്ച് കൊണ്ടുവരുന്നത് അവയെ ആശ്രയിക്കുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും. കറുകച്ചാൽ പഞ്ചായത്ത് ഓഫിസിനു പിന്നിലായി കിടക്കുന്ന സ്ഥലത്താവും പുതിയ സിവിൽ സ്റ്റേഷൻ നിർമിക്കുക. സബ്റജിസ്ട്രാർ ഓഫിസ്, കൃഷിഭവൻ, ട്രഷറി, വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ്, പൊതുമരാമത്ത് ഓഫിസ് തുടങ്ങിയവ ഇവിടേക്ക് മാറ്റാനാണു ലക്ഷ്യമിടുന്നത്.

ടോക്കൺ പ്രൊവിഷൻ ലഭിച്ചമറ്റു പദ്ധതികൾ
കരിമ്പുകയം തടയണയ്ക്കു സമീപം ‘എന്റെ മണിമലയാർ ആരണ്യം’ എന്ന പേരിൽ ഇറിഗേഷൻ ടൂറിസം പദ്ധതി, പൊൻകുന്നം ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി ഗ്രൗണ്ടിൽ അത്യാധുനിക നിലവാരത്തിൽ ഓഡിറ്റോറിയം, മുക്കടയിൽ പട്ടികജാതി വികസന വകുപ്പിന്റെ സ്ഥലത്ത് പുതിയ ഓഡിറ്റോറിയവും പ്രീ എക്സാമിനേഷൻ സെന്ററും, കാഞ്ഞിരപ്പള്ളി, കറുകച്ചാൽ ബ്ലോക്ക് റിസോഴ്സ് സെന്ററുകൾ ഓട്ടിസം ഉൾപ്പെടെയുള്ള ഭിന്നശേഷി കുട്ടികൾക്കുള്ള മോഡൽ സെന്ററുകളാക്കി മാറ്റുന്നതിന് പുതിയ കെട്ടിടം, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഗൈനക്കോളജി, പീഡിയാട്രിക് വാർഡുകളും, പേവാർഡ്, ഡയാലിസിസ് യൂണിറ്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസുകൾ എന്നിവയും ഉൾക്കൊള്ളിച്ചുള്ള കെട്ടിടസമുച്ചയം, കാഞ്ഞിരപ്പള്ളി ഫയർ സ്റ്റേഷനു പുതിയ കെട്ടിടം, 15–ാംമൈൽ – ഇളങ്ങുളം റോഡ്, 19–ാം മൈൽ – ചിറക്കടവ് അമ്പലം റോഡ്, കല്ലുത്തെക്കേൽ –ശാസ്താംകാവ് –ചെന്നാക്കുന്ന് റോഡ്, പൊതുകം – പൊൻകുന്നം റോഡ്, ഡൊമിനിക് തൊമ്മൻ റോഡ്, പനച്ചേപ്പള്ളി റോഡ്, കപ്പാട് –എലിക്കുളം റോഡ്, കാനം – പത്തനാട് റോഡ്, കാഞ്ഞിരപ്പാറ –കാനം റോഡ്, കാനം – ചാമംപതാൽ റോഡ്, ചാമംപതാൽ – തെക്കേത്തുകവല റോഡ്, മീനടം – തൊമ്മച്ചേരി – മാലം – മാന്തുരുത്തി തൈപ്പറമ്പ് റോഡ്, പൊന്തൻപുഴ – ആലപ്ര റോഡ്, മേലേക്കവല – കോട്ടാങ്ങൽ റോഡ്, മണിമല – വളളംചിറ – കോട്ടാങ്ങൽ റോഡ്, കൂത്രപ്പള്ളി – കൊല്ലൂർ റോഡ്, കൊച്ചുപറമ്പ് – ശാന്തിപുരം റോഡ് (ശാന്തിപുരം കവല നവീകരണം ഉൾപ്പെടെ), ഇളപ്പുങ്കൽ – ഇടപ്പള്ളി റോഡ്, പത്തനാട് – കുളത്തൂർ റോഡ്, മൂലേപ്ലാവ് – പൗവത്തുകവല –കുമ്പുക്കൽ വേട്ടോർപുരയിടം –തെക്കേത്തുകവല – ചാമംപതാൽ റോഡ് എന്നീ റോഡുകളുടെ ബിഎംബിസി നിലവാരത്തിലുള്ള നവീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com