ADVERTISEMENT

കോട്ടയം ∙ 'മലയാഴ്മ 5' ചിത്ര– ശിൽപ പ്രദർശനം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട് ഗാലറിയിൽ ആരംഭിച്ചു. കേരള ലളിതകല അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര സംവിധായകൻ ജോഷി മാത്യു അധ്യക്ഷത വഹിച്ചു. 

കോട്ടയം ആർട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തൃശൂർ ജില്ലയിലെ 30 കലാകാരന്മാരുടെ ഭാവനയിൽ പിറന്ന ചിത്രങ്ങളും ശിൽപങ്ങളുമാണ് പ്രദർശനത്തിന് ഒരുക്കിയിട്ടുള്ളത്. എഴുത്തുകാരൻ അയ്മനം ജോൺ, കെഎസ്എസ് സ്കൂൾ ഓഫ് ആർട്സ് ഡയറക്ടർ സി.സി. അശോകൻ, ആർട്ടിസ്റ്റ് ടി.ആർ. ഉദയകുമാർ, ചിത്രകാരിയായ എൻ.ബി. ലതാദേവി, മിനി ശർമ എന്നിവർ പ്രസംഗിച്ചു. പ്രവേശനം 10 മുതൽ 6 വരെ. 11നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com