ADVERTISEMENT

മുണ്ടക്കയം ∙ പ്രായത്തെ ഓടിത്തോൽപ്പിച്ച 82 കാരൻ എ.ജെ. മാത്യുവിന് ദേശീയ മീറ്റിലും മെഡൽ നേട്ടം. നാഷനൽ വെറ്ററൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ നാല് മെഡലുകളാണ് മുണ്ടക്കയം സ്വദേശിയായ ഇലഞ്ഞിമറ്റം എ.ജെ.മാത്യു (82) കരസ്ഥമാക്കിയത്. തമിഴ്നാട് മാസ്റ്റേഴ്സ് അത്‌ലറ്റിക്സിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ 800 മീറ്റർ ഓട്ടത്തിൽ സ്വർണം, 100 മീറ്ററിൽ വെള്ളി, 200, 100 മീറ്റർ മത്സരങ്ങളിൽ വെങ്കലം എന്നിവ നേടി. കേരളത്തിലെ വെറ്ററൻ കായിക മേളകളിൽ തുടർച്ചയായി ചാംപ്യനായിരുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തിയ അത്‌ലറ്റിക് മീറ്റിലും അടുത്തിടെ കേരള ചാംപ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

ചിട്ടയായ ജീവിത രീതിയും വിശ്രമമില്ലാത്ത പരിശീലനവുമാണ് ഇൗ പ്രായത്തിലും മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ശക്തി എന്ന് മാത്യു പറയുന്നു. 1960 കാലഘട്ടത്തിൽ മദ്രാസ് പൊലീസിൽ ജോലി ചെയ്ത ശേഷം ബിസിനസിലേക്ക് തിരിഞ്ഞു. വിശ്രമ ജീവിതത്തിൽ കായിക പരിശീലനങ്ങൾക്കു വിശ്രമം നൽകാതെ അടുത്ത മത്സരത്തിനായി ഒരുങ്ങുന്ന ഇദ്ദേഹത്തിന് പ്രോത്സാഹനവുമായി ഭാര്യ ലീലാമ്മയും ഒപ്പമുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com