ADVERTISEMENT

മുണ്ടക്കയം / കാഞ്ഞിരപ്പള്ളി ∙മുണ്ടക്കയം, പാറത്തോട്, കോരുത്തോട് പഞ്ചായത്തുകളിലെ കാൽ ലക്ഷത്തിലധികം കുടുംബങ്ങളുടെ കുടിവെള്ള ക്ഷാമ പരിഹാരത്തിന് 315.63 കോടി രൂപയുടെ പദ്ധതിക്ക് തുടക്കമാകുന്നു. പദ്ധതിയുടെ ഉദ്ഘാടനം 10ന് നടക്കുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.

ഉദ്ഘാടനം  ആഘോഷമാക്കും
ജലവിഭവ വകുപ്പിന് കീഴിൽ വാട്ടർ അതോറിറ്റി, ജലജീവൻ മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നും പഞ്ചായത്തുകളിലായി നടക്കുന്ന ഉദ്ഘാടന യോഗങ്ങളിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ പ്രഭാഷണം നടത്തും. കോരുത്തോട്ടിൽ ഉച്ചകഴിഞ്ഞ് രണ്ടിനും, മുണ്ടക്കയത്ത് മൂന്നു മണിക്കും. പാറത്തോട്ടിൽ നാലിനും ഉദ്ഘാടനം നടക്കുക. പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖ ദാസ്, ശ്രീജ ഷൈൻ, വിജയമ്മ വിജയലാൽ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു.

മുണ്ടക്കയം
ആറ് പാക്കേജുകളായി തിരിച്ച് വിശദമായ എസ്റ്റിമേറ്റ് തയാറാക്കിയാണു സാങ്കേതികാനുമതി ലഭ്യമാക്കി നടപടികൾ പൂർത്തീകരിച്ചത്. അമരാവതിയിൽ 9 ദശലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ജല ശുദ്ധീകരണ ശാല, 9 മീറ്റർ വ്യാസമുള്ള കിണർ, മുളംകുന്ന് ഭാഗത്ത് 5 ലക്ഷം ലീറ്റർ ശേഷിയുള്ള ഉന്നതതല ജല സംഭരണി, സീയോൻ കുന്നിൽ ബൂസ്റ്റിങ് സ്റ്റേഷൻ, മൈക്കോളജി ഭാഗത്ത് 4 ലക്ഷം ലീറ്റർ ശേഷിയുള്ള ഭൂതല ജല സംഭരണി, ഇളംപ്രാമലയിൽ 10.5 ലക്ഷം ലീറ്റർ ശേഷിയുള്ള ഭൂതല ജല സംഭരണി, പറത്താനത്ത് ബൂസ്റ്റർ സ്റ്റേഷൻ, വട്ടക്കാവിൽ ഭൂതല ജല സംഭരണി, ബൂസ്റ്റർ സ്റ്റേഷൻ, 245 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ എന്നിവ സ്ഥാപിച്ചാണ് പദ്ധതി നടപ്പാക്കുക.

പാറത്തോട് ‌
ഒരു പാക്കേജിൽ വിശദമായ എസ്റ്റിമേറ്റ് തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കി. മണിമലയാറിന്റെ തീരത്ത് വലിയ കയം ഭാഗത്ത് 6 മീറ്റർ വ്യാസമുള്ള പമ്പ് ഹൗസ്, കൂരംതൂക്ക് വാർഡിൽ 6 ദശലക്ഷം സംഭരണ ശേഷിയുള്ള ജല ശുദ്ധീകരണ ശാല, കൂരംതൂക്ക് ഭാഗത്ത് 8 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി, നാടുകാണിയിൽ 2 ലക്ഷം ലീറ്റർ,

ചിറഭാഗത്ത് 5.75 ലക്ഷം ലീറ്റർ, പാലപ്ര കട്ടയ്ക്കൽ ഭാഗത്ത് 2 ലക്ഷം ലീറ്റർ, പാലപ്ര ടോപ്പിൽ 2 ലക്ഷം ലീറ്റർ എന്നിങ്ങനെ സംഭരണ ശേഷിയുള്ള ജലസംഭരണികൾ.  132.44 കിലോമീറ്റർ നീളമുള്ള വിതരണ ശൃംഖല, 13.99, കിലോമീറ്റർ നീളത്തിൽ പമ്പിങ് ലൈനുകൾ എന്നിവ സ്ഥാപിച്ചാണ് പദ്ധതി പൂർത്തിയാക്കുക.

കോരുത്തോട്
ജല സ്രോതസ്സ്, ശുദ്ധീകരണ ശാല, പമ്പ് ഹൗസുകൾ, വിതരണ പൈപ്പുകൾ തുടങ്ങി ആറ് പാക്കേജുകളായി പദ്ധതി രൂപ രേഖ.  വെള്ളാനി കവലയിൽ ഭൂതല ജല സംഭരണി സ്ഥാപിക്കും, ചകിരിമേട് ഭൂതല ജല സംഭരണി, കൊമ്പുകുത്തിയിൽ രണ്ട് സ്റ്റീൽ ബൂസ്റ്റിങ് ടാങ്കുകൾ, ഏഴാം ഏഴാം തടം ഭാഗത്ത് ഭൂതല ജല സംഭരണി, 86 കിലോമീറ്റർ നീളമുള്ള പൈപ്പ് ലൈൻ, എന്നിവയാണ് പദ്ധതിക്കായി സ്ഥാപിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com