കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി
Mail This Article
കോട്ടയം ∙ ചെറുകിട വ്യാപാര മേഖലയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഓൺലൈൻ വ്യാപാര ശൃംഖലയെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയം തിരുത്തുക, റബർ വിലയിടിവിനു പരിഹാരം കാണുക, വഴിയോരക്കച്ചവടക്കാർക്കു നിയന്ത്രണം ഏർപ്പെടുത്തുക, ജിഎസ്ടിയിലെ അപാകതകൾ പരിഹരിക്കുക,
വ്യാപാര മാന്ദ്യത്തിനു പുതിയ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ജനറൽ ആശുപത്രി പരിസരത്തുനിന്നു ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലേക്കു നടത്തിയ മാർച്ചും ധർണയും സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഔസേപ്പച്ചൻ തകിടിയേൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോജി ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗം പി.എ. അബ്ദുൽ സലിം, മറ്റു നേതാക്കളായ എം.കെ.സുഗതൻ, അന്നമ്മ രാജു, എം.കെ.ജയകുമാർ, ജി.സുരേഷ് ബാബു, രാജൻ നെടിയകാലാ, കെ.വി. സെബാസ്റ്റ്യൻ, അബ്ദുൽ ഖാദർ എന്നിവർ പ്രസംഗിച്ചു.