കോട്ടയം ജില്ലയിൽ ഇന്ന് (09-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
ഒപി വിഭാഗത്തിന് നാളെ അവധി : കോട്ടയം ∙ ലൂർദ് പള്ളി പെരുന്നാൾ പ്രമാണിച്ച് എസ്എച്ച് മെഡിക്കൽ സെന്റർ ആശുപത്രിയുടെ ഒപി വിഭാഗം നാളെ അവധി ആയിരിക്കും. അത്യാഹിത വിഭാഗം പ്രവർത്തിക്കും. ജല അതോറിറ്റിയുടെ ജോലികൾ നടക്കുന്നതിനാൽ 10,11 തീയതികളിൽ ശാസ്ത്രി റോഡ് ഭാഗത്തുനിന്നും മാത്രമായിരിക്കും ആശുപത്രിയിലേക്ക് പ്രവേശനം
വൈദ്യുതി മുടക്കം
രാമപുരം ∙ ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
രാമപുരം ∙ വരകുകാല, പൊലീസ് സ്റ്റേഷൻ, മേനാംപറമ്പ്, ചിറകണ്ടം, വെള്ളിലാപ്പള്ളി, ചക്കാമ്പുഴ ടൗൺ, ചക്കാമ്പുഴ നിരപ്പ്, ഇടനാട് സ്കൂൾ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഒഴിവ്
തിരുവാർപ്പ് ∙ കൃഷിഭവനു കീഴിലുള്ള കാർഷിക കർമ സേനയിലേക്ക് ടെക്നിഷ്യൻമാരെ തിരഞ്ഞെടുക്കുന്നു. പഞ്ചായത്ത് നിവാസികളും കാർഷിക കർമ സേനയിൽ സേവനം നൽകാൻ സമ്മതം ഉള്ളവരായിരിക്കണം. 18 വയസ്സ് പൂർത്തിയായവരും 55 വയസ്സ് കഴിയാത്തവരുമായിരിക്കണം. 4–ാം ക്ലാസ് മുതൽ 10–ാം ക്ലാസ് വരെയാണു വിദ്യാഭ്യാസ യോഗ്യത.15വരെ അപേക്ഷ സ്വീകരിക്കും.
ഗതാഗത നിരോധനം
മണ്ണൂർപ്പള്ളി ∙ മണ്ണൂർപ്പള്ളി–പൂവത്തിളപ്പ് റോഡിൽ ബജറ്റ് പ്രവൃത്തിയുടെ ഭാഗമായി കണിപറമ്പിനും മണ്ണൂർപ്പള്ളിക്കും ഇടയിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. ഈ വഴി പോകുന്ന വാഹനങ്ങൾ കണിപ്പറമ്പ്-ളാക്കാട്ടൂർകവല-മണ്ണനാൽതോട് റോഡ് മാർഗം പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
പാമ്പാടി ∙ ആനിക്കാട് റോഡിൽ എംജിഎം സ്കൂൾ മുതൽ ലങ്കാപ്പടിവരെ ടാറിങ് ജോലി നടക്കുന്നതിനാൽ വട്ടുകുളം മുതൽ പാമ്പാടിവരെ ഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. പാമ്പാടി പോകുന്ന വാഹനങ്ങൾ വട്ടുകുളം പാനാപ്പള്ളി ചേന്നാമറ്റം വഴി പോകേണ്ടതാണെന്നു പൊതുമരാമത്ത് ഓഫിസിൽനിന്നും അറിയിച്ചു.
വൈദ്യുതി മുടക്കം
കൂരോപ്പട∙ പറപ്പാട്ടുപടി, കൊറ്റമംഗലം, പൂത്തോട്ടപ്പടി, ശിവാജി നഗർ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.