ADVERTISEMENT

കോട്ടയം. നാട്ടകം ഗവൺമെന്റ് ആർട്‌സ് കോളജിലെ നവീകരിച്ച ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം പവർലിഫ്റ്റിങ് ചാംപ്യനും ഫിറ്റ്നസ് ട്രെയിനറുമായ സോളമൻ തോമസ് നിർവഹിച്ചു.

കോളജിന്റെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിലാണ് നവീകരിച്ച ഫിറ്റ്നസ് സെന്റർ തുറന്നത്. ഉദ്ഘാടന സമ്മേളനത്തിൽ എച്ച്.ഒ.ഡി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡോ. ജോർജ് ജോസഫ് സ്വാഗതം പ്രസംഗവും, അദ്ധ്യക്ഷ പ്രസംഗം പ്രിൻസിപ്പൽ ഡോ. പ്രഗാഷ് ആർ, ആശംസ പ്രസംഗം വൈസ് പ്രിൻസിപ്പൽ ഡോ. ജയലാൽ വി.വി, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കോ-ഓർഡിനേറ്റർ ഡോ. സെനോ ജോസ്, യൂണിയൻ ജനറൽ സെക്രട്ടറി അസ്ഹിൻ വി, നന്ദി പ്രസംഗം മുഹമ്മദ് റാഷിദ് എന്നിവരും നടത്തി. 

fitness3
നാട്ടകം ഗവൺമെന്റ് ആർട്‌സ് കോളജിലെ നവീകരിച്ച ഫിറ്റ്നസ് സെന്ററിന്റെ ഉദ്ഘാടനം പവർലിഫ്റ്റിങ് ചാംപ്യനും ഫിറ്റ്നസ് ട്രെയിനറുമായ സോളമൻ തോമസ് നിർവഹിക്കുന്നു.

ഉദ്ഘാടനം ചെയ്ത ജിം വളരെ നല്ല രീതിയിൽ ആധുനികമായിട്ട് ആണ് ക്രമീകരിച്ചിരിക്കുന്നത് വളരെയധികം ജോലി  സാധ്യതകൾ ഉള്ള കായിക മേഖലയിലെ അവസരങ്ങൾ വിദ്യാർത്ഥികൾ എല്ലാവരും പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഫിറ്റ്നസ് ഒരു നല്ല ജീവിതശൈലി ആയി മാറിയിരിക്കുന്ന ഈ കാലത്ത് അത് ജീവിതത്തിൽ വിജയം നേടാൻ എല്ലാവർക്കും സാധിക്കും എന്നും നിലവിൽ പവർലിഫ്റ്റിങ്, പഞ്ചഗുസ്തി സംസ്ഥാന വിജയിയും, മുൻ സംസ്ഥാന ഗുസ്തി താരവും, രണ്ടു തവണ ബോഡി ബിൽഡിംഗ് ജില്ലാതല വിജയിയുമായ കളത്തിപ്പടിയിൽ പ്രവർത്തിക്കുന്ന സോളമൻസ് ജിം ഉടമയും പരിശീലകനുമായ സോളമൻ തോമസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com