ADVERTISEMENT

ഞീഴൂർ ∙ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ടൂറിസം ഫെസ്റ്റിന് ഇന്നു തുടക്കമാകും. 11 വരെ തുരുത്തിപ്പള്ളി ചിറയിലാണ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഇന്നു വൈകിട്ട് 5.30ന് കൊച്ചിൻ മൻസൂർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിക്കും. അനേകം ഐതിഹ്യങ്ങളുള്ള പ്രകൃതിമനോഹരമായ പ്രദേശങ്ങളാണ് ഞീഴൂർ പഞ്ചായത്തിലുള്ളത്. ഫാം ടൂറിസത്തിനുള്ള സാധ്യതകളും ഇവിടെയുണ്ട്. വയലുകളും കുന്നുകളും കൃഷിയിടങ്ങളും തോടുകളും കേന്ദ്രീകരിച്ച് ടൂറിസത്തിന് സാധ്യതയുണ്ട്. ഇവ ഉപയോഗപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാനാണ് പഞ്ചായത്ത് പദ്ധതിയിടുന്നത്.

ആദ്യ ഘട്ടത്തിൽ വലിയ തോടിനോടു ചേർന്നുള്ള തുരുത്തിപ്പള്ളി ചിറയിലാണ് ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, വൈസ് പ്രസിഡന്റ് കെ.പി.ദേവദാസ് എന്നിവർ പറഞ്ഞു.  വിവിധ മലകൾ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികളും സഞ്ചാരികളെ എത്തിച്ച് സന്ദർശനവും പഞ്ചായത്തിന്റെ പദ്ധതിയിലുണ്ട്. ഉത്തരവാദ ടൂറിസം മിഷന്റെ ഭാഗമായി ടൂറിസം അധികൃതർ പഞ്ചായത്തിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുകയും ടൂറിസം പദ്ധതികൾ തയാറാക്കുകയും ചെയ്തിരുന്നു. തുരുത്തിപ്പള്ളി ചിറ, ഭൂതപാണ്ഡൻ ചിറ, മാനാടി മല, മരിയമല, തേവർത്തു മല, തേരാടിമല, കൊട്ടതട്ടി മല, കുരങ്ങാട്ട് നിരപ്പ് എന്നീ പ്രദേശങ്ങളാണ് ടൂറിസം അധികൃതർ മുൻപു സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തിയത്.

പ്രധാന ആകർഷണം
∙ ഫാം ടൂറിസം
∙ മോട്ടർ ബോട്ടിങ്
∙ കൊട്ടവഞ്ചി
∙ കയാക്കിങ് സൗകര്യം|
∙ ഫുഡ് ഫെസ്റ്റ്
∙ കലാസന്ധ്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com