ADVERTISEMENT

വിജയപുരം ∙ പഞ്ചായത്ത് 18–ാം വാർഡിലെ ആനത്താനം ഭാഗത്തെ കിണറുകളിലെ വെള്ളത്തിനു നിറവ്യത്യാസം. ഇന്നലെ ഉച്ചയോടെ മാധവൻപിള്ള മെമ്മോറിയൽ കുടിവെള്ള സൊസൈറ്റിയുടെയും മറ്റു 5 സ്വകാര്യ വ്യക്തികളുടെയും കിണറുകളിലെ വെള്ളമാണ് പച്ചനിറമായത്. ആരോഗ്യ പ്രവർത്തകരെയും പൊലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാർ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആരോഗ്യ പ്രവർത്തകർ ഇന്നു സ്ഥലത്തെത്തി വെള്ളത്തിന്റെ സാംപിളുകൾ പരിശോധനയ്ക്ക് അയക്കും. അതിന്റെ ഫലം ലഭിക്കുന്നതു വരെ വെള്ളം ഉപയോഗിക്കരുതെന്നു അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com