ഒരാഴ്ചയ്ക്കിടെ 5.53 കിലോഗ്രാം കഞ്ചാവ് പിടികൂടി
Mail This Article
×
കോട്ടയം ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി എക്സൈസ് വിഭാഗം നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കിടെ 5.53 കിലോഗ്രാം കഞ്ചാവ് പിടികൂടി. 27 അബ്കാരി കേസുകളിലായി 26 പേരെയും 23 എൻഡിപിഎസ് കേസുകളിലായി 24 പേരെയും അറസ്റ്റ് ചെയ്തു. 36.22 ലീറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം, 35 ലീറ്റർ ബീയർ, 5.53 കിലോ കഞ്ചാവ്, 263 ഗ്രാം എംഡിഎംഎ, ഒരു വാഹനം എന്നിവ പിടിച്ചെടുത്തു. ഈ മാസം ഒന്നു മുതൽ ഏഴു വരെ ജില്ലയിൽ 204 റെയ്ഡുകൾ നടത്തി. 75 കോട്പ കേസെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.