ADVERTISEMENT

മരങ്ങാട്ടുപിള്ളി ∙ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി 14 വാർഡുകളിലെ മുഴുവൻ കുടുംബങ്ങളിലും കുടിവെള്ളം എത്തിക്കുന്ന നാലാം ഘട്ട പദ്ധതിക്ക് തുടക്കം കുറിക്കുന്നു. പഞ്ചായത്തിലെ വിവിധ റോഡുകളിലൂടെ 133.8 കിലോമീറ്റർ ദൂരത്തിൽ സ്ഥാപിക്കാനുള്ള പൈപ്പുകൾ എത്തിച്ചേർന്നു. കാവാലിപ്പുഴ ഭാഗത്തെ നിലവിലുള്ള പമ്പ് ഹൗസിൽ നിന്നു 10 ദശലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ശുദ്ധീകരണശാലയിലേക്ക് ജലം എത്തിച്ച് ശുദ്ധീകരിക്കും. തുടർന്ന് ഇവിടെയുള്ള പമ്പ് ഹൗസിൽ നിന്ന് ഇലയ്ക്കാട് ഹോമിയോ ഡിസ്പെൻസറിക്ക് സമീപം പുതിയതായി നിർമിക്കുന്ന 6.25 ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിലേക്കും പാലക്കാട്ടുമലയിൽ നിർമിക്കുന്ന 5 ലക്ഷം ലീറ്റർ സംഭരണശേഷിയുള്ള ടാങ്കിലേക്കും ജലം എത്തിക്കും. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധജലം ഉറപ്പാക്കുന്ന പദ്ധതിയാണ് യാഥാർഥ്യമാകുന്നത്.

പദ്ധതിക്കായി 211.29 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അറിയിച്ചു. ജലസംഭരണി നിർമിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭൂമി ഏറ്റെടുത്തു. പദ്ധതി നിർവഹണത്തിനായി ജല അതോറിറ്റിയും സഹായ സംഘടനയായ സുസ്ഥിരയും പഞ്ചായത്തും സംയുക്തമായി പ്രവർത്തിക്കും. പദ്ധതി വഴി ഗ്രാമീണ മേഖലയിലെ ജലക്ഷാമം മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ആധാർ കാർഡും മൊബൈൽ നമ്പറും മാത്രം നൽകി ജലജീവൻ കണക്‌ഷൻ നേടാം. പഞ്ചായത്ത് അധികൃതരെയോ സമീപത്തെ ജല അതോറിറ്റി, ജലനിധി ഓഫിസിലോ ബന്ധപ്പെടണം. ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുമ്പോൾ ശുദ്ധജല ലഭ്യത വർധിക്കും. കടപ്ലാമറ്റം പഞ്ചായത്തിലെ വിതരണ സംവിധാനത്തിന്റെ തുടർച്ചയാണ് മരങ്ങാട്ടുപിള്ളിയിലേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com