ADVERTISEMENT

അധ്യാപക ഒഴിവ്
ചങ്ങനാശേരി ∙ പറാൽ വിവേകാനന്ദ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി വിഭാഗത്തിൽ താൽക്കാലിക ഒഴിവ്. ടിടിസി, കെറ്റെറ്റ് യോഗ്യതയുള്ളവർ അസ്സൽ രേഖകളുമായി 12ന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ എത്തണം. ഫോൺ : 9496802282.

അസി. പ്രഫസർ
കിടങ്ങൂർ ∙ എൻജിനീയറിങ് കോളജിൽ മാത്തമാറ്റിക്സ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രഫസർമാരെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ 12നു  10 നു കോളജ് ഓഫിസിൽ എത്തണം. യോഗ്യത: എംഎസ്‌സി നെറ്റ്. ഫോൺ: 9447410302.

എൽപി സ്കൂൾഅസിസ്റ്റന്റ് നിയമനം
രാമപുരം ∙ ഗവ.എൽപി സ്കൂളിൽ എൽപി സ്കൂൾ അസിസ്റ്റന്റിന്റെ ഒഴിവിലേക്കു ദിവസ വേതന അടിസ്ഥാനത്തിൽ ആളെ ആവശ്യമുണ്ട്. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 12നു രാവിലെ 11നു സ്കൂൾ ഓഫിസിൽ എത്തണം. റാങ്ക് ലിസ്റ്റിലുള്ളവർക്കും കെ ടെറ്റ് പാസായവർക്കും മുൻഗണന. ഫോൺ: 94464 74671.

അഭിമുഖം 12ന്
കോട്ടയം ∙ മെഡിക്കൽ കോളജിലെ കമ്യൂണിറ്റി, മെഡിസിൻ ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് 3 ആൻഡ് 1 താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം 12നു നടത്തും. 
വിവരങ്ങൾക്ക്: www.medicalcollegekottayam.org

മെൻസ്ട്രുവൽ കപ്പ് പദ്ധതിയി‍ൽ പേര് ചേർക്കാം
മണർകാട് ∙ മണർകാട് പഞ്ചായത്തിന്റെ സൗജന്യ മെൻസ്ട്രുവൽ കപ്പ് പദ്ധതിയായ പെൺപച്ചയിലൂടെ ആവശ്യമുള്ള മുഴുവൻ വനിതകൾക്കും മെൻസ്ട്രുവൽ കപ്പ് കൈമാറുന്നതിനായി ലിസ്റ്റിൽ പേര് നൽകാൻ താൽപര്യമുള്ളവർ വാർഡ് മെംബർമാരെ 12ന് രാവിലെ 10നു മുൻപായി അറിയിക്കേണ്ടതാണ്.

പരീക്ഷാ പേ ചർച്ച നാളെ
കുമാരനല്ലൂർ ∙ വേദവ്യാസ ബാലഗോകുലത്തിന്റെ ‘പരീക്ഷാ പേ ചർച്ച’ നാളെ എൻഎസ്എസ് 777–ാം നമ്പർ കരയോഗം ഹാളിൽ രാവിലെ 10 മുതൽ 12 വരെ നടക്കും. ഫോൺ: 9895464856

അസ്ഥിരോഗ നിർണയ ക്യാംപ്
പൊൻകുന്നം ∙ ചിറക്കടവ് പബ്ലിക് ലൈബ്രറിയിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ സഹകരണത്തോടെ അസ്ഥിരോഗ നിർണയ ക്യാംപും ബോധവൽക്കരണ സെമിനാറും നാളെ 10ന് നടത്തും. പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ടി.എൻ.ഗിരീഷ് കുമാർ അധ്യക്ഷത വഹിക്കും.

ഹൃദ്രോഗ പരിശോധന ക്യാംപ് 15ന്
ഈരാറ്റുപേട്ട ∙ അരുവിത്തുറ ആർക്കേ‍ഡിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റി മെഡിക്കൽ സെന്ററിൽ 15ന് ഉച്ചയ്ക്ക് 1.30 മുതൽ 5 വരെ സൗജന്യ ഹൃദ്രോഗ പരിശോധന ക്യാംപ് നടത്തും. ഇസിജി, രക്തസമ്മർദം, പ്രമേഹ പരിശോധനകൾ നടത്തും. ആദ്യം റജിസ്റ്റർ ചെയ്യുന്ന 60 പേർക്കാണ് അവസരം. ഫോൺ: 82816 99263.

ആദായകരമായ പശുവളർത്തൽ: പരിശീലനം 13ന്
വയലാ ∙ തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 13നു കടപ്ലാമറ്റം പഞ്ചായത്ത് ഹാളിൽ നടത്തുന്ന ആദായകരമായ പശുവളർത്തൽ എന്ന വിഷയത്തിലുള്ള സൗജന്യ കർഷക പരിശീലനത്തിൽ പങ്കെടുക്കുന്നവർ 04822229392 എന്ന നമ്പറിൽ നാളെയ്ക്കകം പേര് റജിസ്റ്റർ ചെയ്യണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു.

കപ്പ ലേലം 13ന്
പാലാ ∙ നഗരസഭ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കൃഷിയിൽ വിളവെടുപ്പിന് തയാറായ 3000 ചുവട് കപ്പ 13നു രാവിലെ 11നു നഗരസഭാ കോൺഫറൻസ് ഹാളിൽ ലേലം ചെയ്യും.

വൈദ്യുതി മുടക്കം
പാലാ ∙ പാലാ മാർക്കറ്റ്, സിവിൽ സ്റ്റേഷൻ, കുരിശുപള്ളി കവല, പുത്തൻപള്ളിക്കുന്ന്, ഗവ. ഹോസ്പിറ്റൽ ഭാഗങ്ങളിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ അരുവിത്തുറ, അരുവിത്തുറ ആർക്കേഡ്, കോളജ് റോഡ്, ബ്ലോക്ക് റോഡ്, മന്ത, ഗവ. ഹോസ്പിറ്റൽ, കെഎസ്ആർടിസി, ചേന്നാട് ജംക്‌ഷൻ, തടവനാൽ, പെരുന്നിലം റോഡ്, ആനിപ്പടി, എട്ടുപങ്ക്, ജവാൻ റോഡ്, മന്തക്കുന്ന് ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും.
ഗാന്ധിനഗർ ∙ പെരുമ്പടപ്പ്, കണിയാൻകുളം, കുമരംകുന്ന്, തൊമ്മൻകവല, ചൂരക്കാവ്, പിണഞ്ചിറക്കുഴി, ചാലാകരി ഭാഗങ്ങളിൽ ഇന്ന് 9.30 മുതൽ 1 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com