ചിങ്ങവനത്തെ ആവേശക്കടലാക്കി പാത്രിയർക്കീസ് ബാവാ
Mail This Article
ചിങ്ങവനം ∙ സെന്റ് ജോൺസ് ദയറ പള്ളിയിൽ പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായ്ക്ക് ആവേശ വരവേൽപ്. അന്ത്യോക്യൻ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ ക്നാനായ സമൂഹം നടത്തുന്ന ശ്രമങ്ങളെ പാത്രിയർക്കീസ് ബാവാ പ്രശംസിച്ചു. സഭയിൽ സവിശേഷ സ്ഥാനമാണ് ഈ സമൂഹത്തിനുള്ളതെന്നും തന്റെ പൂർവികർ ഈ സമൂഹത്തിനു നൽകിയ സവിശേഷ സ്ഥാനങ്ങളും ബഹുമതികളുമൊന്നും താൻ മാറ്റിക്കളയില്ലെന്നും വ്യക്തമാക്കി. ഏബ്രഹാം മാർ ക്ലീമീസ് വലിയ മെത്രാപ്പൊലീത്തയുടെ കബറിടത്തിൽ അദ്ദേഹം ധൂപപ്രാർഥന നടത്തി. ക്നാനായ സമുദായ വലിയ മെത്രാപ്പൊലീത്ത ആർച്ച് ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് ഏലയ്ക്കമാല അണിയിച്ച് ബാവായെ സ്വീകരിച്ചു.
യാക്കോബായ സഭയുടെ മലങ്കര മെത്രാപ്പൊലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ദിയസ്കോറസ്, മാർക്കോസ് മാർ ക്രിസോസ്റ്റമോസ്, ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, കുര്യാക്കോസ് മാർ ഇവാനിയോസ് എന്നിവർ പങ്കെടുത്തു. വികാരി ജനറൽ ഫാ. വി.ഐ.ഏബ്രഹാം ഇളയശ്ശേരി, വൈദിക ട്രസ്റ്റി ഫാ. എം.സി.സ്കറിയ മധുരംകോട്ട്, ഭദ്രാസന സെക്രട്ടറി ഫാ. ഏലിയാസ് സ്കറിയ ഇളവംകുളം, വികാരി ഫാ. മാത്യു കുരുവിള എരിത്തിപ്പാട്ട്, ക്നാനായ സമുദായ സെക്രട്ടറി ടി.ഒ.ഏബ്രഹാം തോട്ടത്തിൽ, ട്രസ്റ്റി ടി.സി തോമസ് തോപ്പിൽ, ആന്റോ ആന്റണി എംപി, രഞ്ജു ചാക്കോ കോഴിമറ്റം, ടിജു തോട്ടുപുറം തുടങ്ങിയവർ നേതൃത്വം നൽകി.