ADVERTISEMENT

കുമരകം ∙ പള്ളിവക പുരയിടത്തിൽ നിന്നു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടക്കുംകര പള്ളിയുടെ പുരയിടത്തിലെ കുറ്റിക്കാടുകൾ വെട്ടി തെളിക്കുന്നതിനിടെയാണു പെരുമ്പാമ്പിനെ തൊഴിലാളികൾ കണ്ടത്. തുടർന്നു നാട്ടുകാരെയും കൂട്ടി പെരുമ്പാമ്പിനെ പിടികൂടി കെട്ടിയിട്ടു. ഇന്നലെ വൈകിട്ട് മൂന്നിനായിരുന്നു സംഭവം. 10 അടി നീളവും ഏകദേശം 40 കിലോ തൂക്കവും വരുന്ന പെരുമ്പാമ്പിനെയാണു പിടികൂടിയതെന്നു നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു അറിയിച്ചതിനെത്തുടർന്നു വനപാലകർ എത്തി പാമ്പിനെ കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com