കോട്ടയം ജില്ലയിൽ ഇന്ന് (11-02-2024); അറിയാൻ, ഓർക്കാൻ
Mail This Article
പോസ്റ്റ് ഓഫിസ് സോവറിൻ ഗോൾഡ് ബോണ്ട്
പാലാ ∙ ഭാരതീയ റിസർവ് ബാങ്കിന്റെ സോവറിൻ ഗോൾഡ് ബോണ്ടുകൾ നാളെ മുതൽ 16 വരെ പോസ്റ്റ് ഓഫിസിൽ ലഭിക്കും. തങ്കത്തിന്റെ മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ബോണ്ട് ലഭിക്കും. വിൽക്കുന്നതു വരെ 6 മാസം കൂടുമ്പോൾ 2.5 ശതമാനം നിരക്കിൽ പലിശ ലഭിക്കും. വിൽക്കുന്ന സമയത്ത് തങ്കത്തിന്റെ അന്നത്തെ മാർക്കറ്റ് വില ലഭിക്കും. ആധാർ കാർഡ്, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ കോപ്പി വേണം. ഫോൺ: 9656237949.
വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ∙ മറ്റക്കാട് കട്ടക്കളം, പനച്ചിപ്പാറ, പൂഞ്ഞാർ ടൗൺ, ചേരിമല, കുളത്തിങ്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പൊൻകുന്നം∙ കോടതിപ്പടി, ചേപ്പുംപാറ പ്രദേശങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
പ്രതിരോധ കുത്തിവയ്പ്
ചങ്ങനാശേരി ∙ മഹാത്മാ നേച്ചർ ആൻഡ് അനിമൽ കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ നായ്ക്കൾക്ക് വിവിധ രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് 16, 17, 18 തീയതികളിൽ ചങ്ങനാശേരിയിലെയും സമീപ പ്രദേശങ്ങളിലെയും വീടുകളിലെത്തി നൽകും. വിവരങ്ങൾക്ക്: 9447600614
ഉത്സവം കാരണം കടകൾ തുറക്കും
പൊൻകുന്നം. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 13ന് നടത്തുന്ന കട മുടക്കം പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് പൊൻകുന്നം ടൗൺ പ്രദേശത്ത് ഉണ്ടായിരിക്കുന്നതല്ലെന്നു മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടോമി ഡൊമിനിക് അറിയിച്ചു.