ADVERTISEMENT

ഞീഴൂർ ∙ ഞീഴൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുരുത്തിപ്പള്ളിച്ചിറയിൽ ആരംഭിച്ച ടൂറിസം ഫെസ്റ്റിൽ വൻ തിരക്ക്. വലിയതോട്ടിൽ തടയണയിൽ തടഞ്ഞു നിർത്തിയിരിക്കുന്ന ജലാശയത്തിലെ മോട്ടർ ബോട്ടിങ്, കൊട്ട വഞ്ചി, കയാക്കിങ് എന്നിവയിൽ വലിയ തോടിലൂടെ സഞ്ചരിക്കാൻ കുട്ടികളുടെയും മുതിർന്നവരുടെയും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അവധിദിവസങ്ങൾ കണക്കിലെടുത്ത് വിപുലമായ സൗകര്യങ്ങളാണ് പഞ്ചായത്ത് ഫെസ്റ്റിൽ ഏർപ്പെടുത്തിയിരിക്കുന്നത്.

ഞീഴൂർ പഞ്ചായത്തിന്റെ ടൂറിസം ഫെസ്റ്റ് ഗായകൻ കൊച്ചിൻ മൻസൂർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.
ഞീഴൂർ പഞ്ചായത്തിന്റെ ടൂറിസം ഫെസ്റ്റ് ഗായകൻ കൊച്ചിൻ മൻസൂർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു.

തോടിന് ഇരുവശത്തും ചെറിയ വെള്ളച്ചാട്ടത്തിലും മനോഹരമായ ലൈറ്റിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.  കുടുംബശ്രീയുടെ നേതൃത്വത്തിൽ നാടൻ ഭക്ഷണങ്ങളും പാനീയങ്ങളും ലഭിക്കും. വയലുകളും കുന്നുകളും കൃഷിയിടങ്ങളും തോടുകളും കേന്ദ്രീകരിച്ചും കാഴ്ചകളുണ്ട്. തുരുത്തിപ്പള്ളി ചിറ, ഭൂതപാണ്ഡൻ ചിറ, മാനാടി മല, മരിയ മല, തേവർത്തു മല, തേരാടി മല, കൊട്ടതട്ടി മല, കുരങ്ങാട്ട് നിരപ്പ് എന്നീ പ്രദേശങ്ങൾ സന്ദർശിക്കാനും സൗകര്യമുണ്ട്. ഫെസ്റ്റ് ഇന്നു സമാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com