അഞ്ജനയ്ക്ക് വേണ്ടി നാട് കൈകോർത്തു; 4 മണിക്കൂർ കൊണ്ട് സമാഹരിച്ചത് 21 ലക്ഷം രൂപ
Mail This Article
കോട്ടയം∙ അഞ്ജനയ്ക്ക് വേണ്ടി നാട് കൈകോർത്തു, 4 മണിക്കൂർ കൊണ്ട് സമാഹരിച്ചത് 21 ലക്ഷം. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ തച്ചുകുന്ന് കോയിക്കൽ വീട്ടിൽ വിമൽകുമാറിന്റെ മകൾ കുമാരി അഞ്ജന (21വയസ്സ്)യുടെ വൃക്ക മാറ്റൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് തുകസമാഹരിച്ചത്. പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാസമിതി രൂപീകരിച്ച് 8 വാർഡുകളിൽ നിന്നുമായി 2115793 രൂപ (ഇരുപത്തിയൊന്നു ലക്ഷത്തി പതിനയ്യായിരത്തി എഴുനൂറ്റി തൊണ്ണൂറ്റിമൂന്നു) സമാഹരിച്ചു കുട്ടിയുടെ കുടുംബത്തിന് കൈമാറി. ജീവൻ രക്ഷാസമിതിയുടെ ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, ജനറൽ കൺവീനർ സുഭാഷ് പി വർഗീസ്, റഫറൻസ് ഫാദർ സെബാസ്റ്റ്യൻ പുന്നശ്ശേരി, വാർഡ് മെമ്പർ ജിനുകെ പോൾ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രമോദ് കുര്യാക്കോസ്, ജോൺ ബേബി, സജേഷ് തങ്കപ്പൻ അനീസ് സിജി, എംജി നൈനാൻ തുടങ്ങിയവർ പ്രവർത്തനങ്ങൾ നേതൃത്വം നൽകി.
രക്ഷാസമിതി ചെയർമാനും പഞ്ചായത്തു പ്രസിഡന്റ്റുമായ പൊന്നമ്മ ചന്ദ്രനും, ജനറൽ കൺവീനർ സുഭാഷ് വർഗീസും മറ്റു വാർഡ് മെമ്പർമാരും ചേർന്നു തുക കുടുംബത്തിന് കൈമാറി. 4 മണിക്കൂർ കൊണ്ടാണ് തുക സമാഹരിച്ചത്. 15 ലക്ഷമാണ് ലക്ഷ്യമിട്ടത്.