തീക്കോയിയിൽ കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് മറിഞ്ഞു

Mail This Article
തീക്കോയി ∙ കാർ നിയന്ത്രണംവിട്ട് വീട്ടിലേക്ക് മറിഞ്ഞ് അപകടം. വീടിനുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. തീക്കോയി- അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മുള്ളൻമടയ്ക്കൽ അഷ്‌റഫിന്റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. അടുക്കം വെള്ളാനി മുക്കാല സോജൻ ജോസഫിന്റെ കാറാണ് അപകടത്തിൽപെട്ടത്. സോജൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണംവിട്ട കാർ റോഡരികിലെ സംരക്ഷണഭിത്തിയ്ക്കു താഴെയുള്ള വീട്ടിലേക്ക് മറിയുകയായിരുന്നു. സംരക്ഷണഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിലേക്കാണു വീണത്. പിൻവശത്തെ മുറിയിൽ പഠിച്ചു കൊണ്ടിരിക്കുകയായിരുന്ന അൽസാബിത്ത് ശബ്ദം കേട്ട് ഓടി മാറുകയായിരുന്നു. പഠനത്തിന് ഉപയോഗിച്ചിരുന്ന മേശയിലേക്കാണ് സംരക്ഷണഭിത്തിയുടെ കല്ലും മണ്ണും വീടിന്റെ ഓടും പതിച്ചത്.