തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ ചെമ്പു പാളികളുടെ സമർപ്പണം നടത്തി
Mail This Article
തൃക്കൊടിത്താനം ∙ മധ്യ തിരുവിതാംകൂറിലെ പ്രസിദ്ധമായ പഞ്ചപാണ്ഡവ മഹാക്ഷേത്രങ്ങളിൽപ്പെട്ട തൃക്കൊടിത്താനം മഹാക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി കിഴക്കും പടിഞ്ഞാറും ഗോപുരങ്ങളുടെ നവീകരണത്തിന്റെ ഭാഗമായുള്ള ചെമ്പു പാളികളുടെ സമർപ്പണം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രകാശ് നിർവഹിച്ചു. ക്ഷേത്ര വിശ്വാസികൾക്കൊപ്പമാണ് ദേവസ്വം ബോർഡ് നില കൊള്ളുന്നതെന്നും ദേവസ്വം ബോർഡും ഉപദേശക സമിതികളും ഭക്തജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ ക്ഷേത്രവികസനം സാധ്യമാകുകയുള്ളുവെന്നും പി.എസ്.പ്രകാശ് പറഞ്ഞു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോൻ അധ്യക്ഷത വഹിച്ചു, ചീഫ് എൻജിനീയർ എ.അജിത് കുമാർ, ആറന്മുള ക്ഷേത്രം തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാട്, ആറന്മുള എസിപി എസ്.പ്രകാശ്, ദേവസ്വം മാനേജർ അരുൺ കുമാർ, അജീഷ് കുമാർ മഠത്തിൽ, സജികുമാർ തിനപ്പറമ്പിൽ, പി.സി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.