ADVERTISEMENT

കറുകച്ചാൽ ∙ കോട്ടയം–കുമളി ചെയിൻ സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസി. കോവിഡ് കാലം മുതൽ താളം തെറ്റിയ ഈ സേവനം ഓർഡിനറി ചെയിൻ സർവീസ് ആയാണു പുനരാരംഭിക്കുന്നത്. ഇതിനായി കോട്ടയം ഡിപ്പോയ്ക്ക് 5 ബസും കുമളി ഡിപ്പോയ്ക്ക് 6 ബസും അനുവദിച്ചു. മറ്റ് ഡിപ്പോകളിൽ നിന്നു ബസുകൾ എത്തിച്ചാണു സർവീസ്. കോട്ടയം ഡിപ്പോയിലെ ഒരു ബസും ഈ സർവീസിന് ഉപയോഗിക്കും. അങ്ങനെ 12 ബസുകൾ ചെയിൻ സർവീസിന്റെ ഭാഗമാകും.

ബസുകളുടെ സമയക്രമീകരണം ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായാൽ ഉടൻ സർവീസുകൾ ഉദ്ഘാടനം ചെയ്യും. 2000ൽ കോട്ടയം ഡിപ്പോയിൽ നിന്നാണു കോട്ടയം – കുമളി സർവീസ് ആരംഭിക്കുന്നത്. 2003ൽ കുമളി ഡിപ്പോ തുടങ്ങിയതോടെ സർവീസുകളുടെ എണ്ണം കൂട്ടി. ആദ്യം ഫാസ്റ്റ് പാസഞ്ചറായി തുടങ്ങിയ സർവീസുകൾ പിന്നീട് ലിമിറ്റഡ് സ്റ്റോപ് ബസുകളാക്കി. പുലർച്ചെ 3 മുതൽ ആരംഭിച്ചിരുന്ന സർവീസുകൾ പകൽ അര മണിക്കൂറും രാത്രി ഒരു മണിക്കൂറും ഇടവിട്ട് സർവീസ് നടത്തിയിരുന്നു.

ജില്ലയിൽ 3 പുതിയ സർവീസുകൾ
1. പാലാ –തെങ്കാശി ഫാസ്റ്റ്
 പാസഞ്ചർ (ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, പത്തനംതിട്ട, പുനലൂർ, ആര്യങ്കാവ്, ചെങ്കോട്ട വഴി)
∙ഉച്ചകഴി‍ഞ്ഞ് 3ന് പാലായിൽനിന്ന്.
∙രാവിലെ 6.30ന് തെങ്കാശിയിൽനിന്ന്.
2. പാലാ – ചെറുപുഴ സൂപ്പർ ഫാസ്റ്റ് (തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, തൃശൂർ, കുറ്റിപ്പുറം, കോഴിക്കോട്, കണ്ണൂർ, തളിപ്പറമ്പ്, ആലക്കോട് വഴി)
∙പുലർച്ചെ 4.20ന് പാലായിൽനിന്ന്.
∙രാവിലെ 6ന് ചെറുപുഴയിൽനിന്ന്.
3. കോട്ടയം– കൊന്നക്കാട് സൂപ്പർ ഫാസ്റ്റ് (മൂവാറ്റുപുഴ, പെരുമ്പാവൂർ, തൃശൂർ, കോഴിക്കോട്, കണ്ണൂർ വഴി)
∙വൈകിട്ട് 5ന് കോട്ടയത്തുനിന്ന്.
∙വൈകിട്ട് 4.30ന് കൊന്നക്കാട്ടുനിന്ന്.

കമ്പത്തിന് ഇന്റർസ്റ്റേറ്റ് സർവീസ്
കോട്ടയത്തുനിന്നു കമ്പത്തിന് അടുത്ത ദിവസം  ഇന്റർസ്റ്റേറ്റ് സർവീസ് തുടങ്ങും. ഇതിനായി 5 ബസുകൾ അനുവദിച്ചു. സർവീസ് ലാഭമായാൽ കൂടുതൽ സർവീസുകൾ നടത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com