ADVERTISEMENT

വെള്ളാവൂർ ∙ പഞ്ചായത്തിൽ സിന്തറ്റിക് വോളിബോൾ കോർട്ട് യാഥാർഥ്യമായി. ഒപ്പം ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടവും. ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് വോളിബോൾ കോർട്ടിന് 15 ലക്ഷവും ആശുപത്രി കെട്ടിടത്തിനു 12 ലക്ഷവും അനുവദിച്ചിരുന്നു.  പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് 30.8 ലക്ഷം രൂപയും, പഞ്ചായത്ത് വോളിബോൾ കോർട്ടിന് ഒരു ലക്ഷം രൂപയും ആശുപത്രിക്ക് 30.8 ലക്ഷം രൂപയും ലഭ്യമാക്കിയാണ് നിർമാണം പൂർത്തിയാക്കിയത്. വോളിബോൾ കോർട്ടിൽ ലൈറ്റ് സ്ഥാപിക്കാൻ ഗ്രാമദീപം വോളിബോൾ ക്ലബ് 70,000 രൂപ ചെലവഴിച്ചിരുന്നു.

വോളിബോൾ കോർട്ട്, ആശുപത്രി കെട്ടിടം എന്നിവയുടെ ഉദ്ഘാടനം ആന്റോ ആന്റണി എംപി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ശ്രീജിത്ത്, അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജലജ മോഹൻ, ബ്ലോക്ക് പഞ്ചായത്തംഗം ശ്രീജിത്ത് വെള്ളാവൂർ, പഞ്ചായത്തംഗങ്ങളായ കെ.കെ.ആനന്ദവല്ലി, റോസമ്മ കോയിപ്പുറം, പി.ടി.അനൂപ്, സന്ധ്യ റെജി, ടി.എ.സിന്ധുമോൾ, ബെൻസി ബൈജു, ബിനോദ് ജി.പിള്ള, രാധാകൃഷ്ണൻ പുതിയമണ്ണിൽ, ആതിര വേണുഗോപാൽ, കെ.ജയകുമാർ, ഡോ.അശോക് ബാബു എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ ആശംസ പ്രഭാഷണം നടത്തി. ആശുപത്രിക്കു സ്ഥലം വിട്ടുനൽകിയ സജീവ് കളപ്പുരയ്ക്കൽ, സുരേഷ് പണ്ടിയാംകുളത്ത് എന്നിവരെ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com