ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് ലാ കാസ ഫെസ്റ്റ് ടിനി ടോം ഉദ്ഘാടനം ചെയ്യും
Mail This Article
×
കോട്ടയം∙ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജിൽ കൊമേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 14നു നടത്തുന്ന ഇന്റർ കോളജീയറ്റ് ഫെസ്റ്റ് ആയ ലാ കാസയുടെ ഉദ്ഘാടനം നടന് ടിനി ടോം നിർവഹിക്കും.
സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി (പ്ലസ് വൺ മുതൽ പിജി വരെ) വിവിധ മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ബെസ്റ്റ് മാനേജ്മെന്റ് ടീം, സ്പോട്ട് പ്രസന്റേഷൻ, റീൽസ് കോംപറ്റീഷൻ, ബിസിനസ് ക്വിസ്, ഇ–ഫുട്ബോൾ, പബ്ജി, ട്രഷർ ഹണ്ട് 3–സ് ഫുട്ബോൾ, സ്പോട്ട് ഡാൻസ്, പെൻസിൽ ഡ്രോയിങ് തുടങ്ങിയവയാണ് മത്സര ഇനങ്ങൾ.
മത്സരങ്ങളിൽ പങ്കെടുക്കാൻ റജിസ്ട്രേഷനും സ്പോട്ട് റജിസ്ട്രേഷനുമുള്ള സൗകര്യം ഉണ്ടായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.