ADVERTISEMENT

അരുവിത്തുറ∙ പാഠപുസ്തകങ്ങളിൽ നിന്ന് ആർജിച്ച അറിവിന്റെ കരുത്തിൽ മണ്ണിൽ കനകം വിളയിക്കാനുള്ള പരിശ്രമവുമായി വിദ്യാർഥികൾ. അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ ബോട്ടണി വിദ്യാർഥികളാണ് കൃഷിയിലേക്ക് ഇറങ്ങിയത്.

ഹരിതാ റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ച് ക്യാംപസിനു സമീപമുള്ള കൃഷിയിടത്തിൽ ചേന കൃഷിക്കാണ് വിദ്യാർഥികൾ തുടക്കമിട്ടത്. പാരമ്പര്യ കൃഷിരീതികളുടെ പുനർജീവനം എന്ന ലക്ഷ്യത്തോടെയാണ് ബോട്ടണി വിഭാഗം പദ്ധതി തയാറാക്കിയിരിക്കുന്നത്. 

കൃഷിക്ക് പ്രാരംഭം കുറിച്ചുനടന്ന വിത്തിടിൽ ചടങ്ങ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ്, ഡോ. അബിൻ സെബാസ്റ്റ്യൻ, ഹരിതാ റസിഡന്റ്സ് അസാസിയേഷൻ ഭാരവാഹികളായ ഡോ. സണ്ണി ജോസഫ് മണ്ണാറകത്ത്, തോമസ് ആഴാത്ത്, ജോണി പേഴത്തുംങ്കൽ, ചാർളി വെളിമറ്റത്തിൽ, ബോസ് വരകുകാലായിൽ, അഡ്വ. ഒ.വി.ജോസഫ് ഒട്ടലാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com