ADVERTISEMENT

കോട്ടയം ∙ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കേരള കോൺഗ്രസ് (എം) പ്രതിനിധി ജോസ് പുത്തൻകാലയെ തിരഞ്ഞെടുത്തു. മുന്നണി ധാരണ പ്രകാരം സിപിഐ അംഗം ശുഭേഷ് സുധാകരൻ രാജി വച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.

ജോസ് പുത്തൻകാല
ജോസ് പുത്തൻകാല

യുഡിഎഫ് സ്ഥാനാർഥി റെജി എം. ഫിലിപ്പോസിനോട് ഏഴിനെതിരെ 14 വോട്ടുകൾക്കാണ് ജോസ് പുത്തൻകാല വിജയിച്ചത്. 22 അംഗ ഭരണ സമിതിയിൽ ബിജെപി അംഗം ഷോൺ ജോർജ് വിട്ടുനിന്നു. കടുത്തുരുത്തി ഡിവിഷൻ അംഗമാണ് ജോസ് പുത്തൻകാല. കെടിയുസി(എം) സംസ്ഥാന പ്രസിഡന്റാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com