ADVERTISEMENT

ഏറ്റുമാനൂർ ∙ മഹാദേവക്ഷേത്രത്തിൽ 3 ദിവസത്തെ കഥകളിരാവുകൾക്ക് ഇന്നു സമാപനമാകും. ഇന്ന് ഊർമിള, സന്താനഗോപാലം, കിരാതം എന്നീ 3 കഥകളോടെയാണു കളിവിളക്കിനു സമാപനമാകുന്നത്. ഇന്നലെ കുചേലവൃത്തം, ദക്ഷയാഗം (സമ്പൂർണം) എന്നീ കഥകളാണു നടന്നത്. ദേവദാസൻ, സുധീരൻ, മുരളീധരൻ, രാജുമോഹൻ, എ.ഉണ്ണിക്കൃഷ്ണൻ, ഹരീശ്വരൻ, ഹരികുമാർ, സുനിൽകുമാർ, മനോജ്, പ്രദീപ്, ബാലനാരായണൻ, കൃഷ്ണദാസ്, ശ്രീയേഷ് തുടങ്ങിയവർ വിവിധ വേഷത്തിലെത്തി. കേരള കലാമണ്ഡപം റിട്ട. പ്രിൻസിപ്പൽ പ്രഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പ്രത്യേക ക്ഷണിതാവായി അരങ്ങിലെത്തിയിരുന്നു. 

ഭക്തിസാന്ദ്രമായിതാലപ്പൊലി ഘോഷയാത്ര 
മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് വിളക്കിത്തല നായർ സമാജം ഏറ്റുമാനൂർ മേഖലയുടെയും വനിതാ ഫെഡറേഷന്റെയും നേതൃത്വത്തിൽ ഇന്നലെ നടന്ന താലപ്പൊലി ഘോഷയാത്ര ഭക്തിസാന്ദ്രമായി. വൈകിട്ട് 6.30നു കോടതിപ്പടി ജംക്‌ഷനിൽ നിന്നാരംഭിച്ച ഘോഷയാത്ര കഥാകൃത്ത് ടി.എ.മണി തൃക്കോതമംഗലം ഉദ്ഘാടനം ചെയ്തു.  എം.കെ.ബാലചന്ദ്രൻ, പി.എൻ.ഷാജി, പി.ബി.ബാബുരാജ്, സിന്ധു ഹരീഷ്, പി.ഇ.മണി, ജയ തങ്കപ്പൻ, റാണി പ്രസന്നൻ, വിജയമ്മ ബാലചന്ദ്രൻ എന്നിവർ നേതൃത്വം വഹിച്ചു. ഇന്നു വൈകിട്ട് 6.30നു കാക്കാല സമുദായ സൊസൈറ്റിയുടെ താലപ്പൊലി സമർപ്പണം നടക്കും.

ഏറ്റുമാനൂരിൽ ഇന്ന്
രാവിലെ 7നു ശ്രീബലി,10.30നു ശീതങ്കൻ തുള്ളൽ, 11.15നു സംഗീതസദസ്സ്, 12നു നൃത്തനൃത്യങ്ങൾ, ഉച്ചയ്ക്ക് ഒന്നിനു ഉത്സവബലി ദർശനം, 1.15നു ഭക്തിഗാനലയ തരംഗിണി, 2നു വയലിൻ സോളോ, 2.45നു ഭക്തിഗാനാർച്ചന, 3.30നു തിരുവാതിര, വൈകിട്ട് 5നു കാഴ്ചശ്രീബലി, 6.30നു താലപ്പൊലി ഘോഷയാത്ര, 8.30നു ഡാൻസ്, 9നു വിളക്ക്, കുച്ചിപ്പുഡി, 9.30നു കഥകളി. കഥ– 1.ഊർമിള, 2. സന്താനഗോപാലം, 3.കിരാതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com