ADVERTISEMENT

കോട്ടയം ∙ നാഷനൽ സ്കൂൾ ഗെയിംസ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ ജില്ലയിൽ നിന്നുളളവർക്കു രണ്ടു വെങ്കല മെഡലുകൾ. റാഞ്ചിയിൽ നടന്ന നാഷനൽ സ്കൂൾ ഗെയിംസ് സൈക്ലിങ് ചാംപ്യൻഷിപ്പിൽ അണ്ടർ 14 കാറ്റഗറിയിൽ ഭരണങ്ങാനം സ്വദേശി ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥി എഡ്വിൻ ജോൺ റോഡ് ഇൻഡിവിജ്വൽ ടൈം ട്രയൽ മത്സരത്തിലും തെള്ളകം സ്വദേശിയായ ഏറ്റുമാനൂർ എസ്എഫ്എസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളജ് എട്ടാം ക്ലാസ് വിദ്യാർഥി ജുവാൻ ജോയ് റോഡ് മാസ്സ് സ്റ്റാർട്ട് മത്സരത്തിലും വെങ്കല മെഡൽ കരസ്ഥമാക്കി. ഇരുവരും സിബിഎസ്ഇയെ പ്രതിനിധീകരിച്ചാണു മത്സരിച്ചത്. 

സിബിഎസ്ഇ വിഭാഗത്തിൽ ദേശീയതലത്തിൽ കേരളത്തിന് കിട്ടുന്ന ആദ്യ മെഡലുകളാണ് ഇതെന്നു സംഘാടകർ അറിയിച്ചു. കഴിഞ്ഞ ജനുവരി അവസാനവാരം കോയമ്പത്തൂരിൽ നടന്ന സിബിഎസ്ഇ സിലക്‌ഷൻ ട്രയലിൽ അവരവരുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയാണ് രണ്ടുപേരും ദേശീയതലത്തിലെ മത്സരങ്ങൾക്കു തിരഞ്ഞെടുക്കപ്പെട്ടത്.  കോട്ടയം കെഗ് ബൈക്കേഴ്സ് അംഗമായ ഭരണങ്ങാനം സ്വദേശി ഇടശ്ശേരിൽ ജോൺ ജോസഫിന്റെ മകനാണ് എഡ്വിൻ. തെള്ളകം സ്വദേശി അനിൽ കുമാറിന്റെ മകനാണ് ജുവാൻ. ഇരുവരും കോട്ടയം സൈക്ലിങ് ക്ലബ്ബിലെ അംഗങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com