ADVERTISEMENT

കോട്ടയം ∙  റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു. ടിക്കറ്റെടുക്കാൻ എത്തിയപ്പോഴാണ് പരുത്തുംപാറ സ്വദേശി സജി ജേക്കബിന് (53) കടിയേറ്റത്.ഇന്നലെ രാവിലെ 11നാണു സംഭവം. സഹോദരിയുടെകൂടെ കോഴിക്കോട്ടേക്കു പോകാൻ തൽകാൽ ടിക്കറ്റ് എടുക്കാനെത്തിയതായിരുന്നു സജി. കൗണ്ടറിനു സമീപം കിടന്ന നായയാണ് കാലിൽ കടിച്ചത്. 

ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാലിലെ മുറിവ് ആഴത്തിലുള്ളതിനാൽ മെഡിക്കൽ കോളജിലേക്കു മാറ്റി. കുത്തിവയ്പു നൽകി.  പൊലീസ് എയ്ഡ് പോസ്റ്റിലും റെയിൽവേ അതോറിറ്റിയിലും സജി പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com