ADVERTISEMENT

കോട്ടയം∙ കാമ്പിശേരി കരുണാകരന്റെ ജന്മ ശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാദമിയും ബസേലിയസ് കോളജ് മലയാള വിഭാഗവും ചേർന്ന് നടത്തുന്ന സിംപോസിയം ഇന്ന് 10ന് മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്‌ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. ബിജു തോമസ് അധ്യക്ഷത വഹിക്കും. കേന്ദ്രസാഹിത്യ അക്കാദമി മലയാളം ഉപദേശകസമിതി അംഗം ഡോ. സാബു കോട്ടുക്കൽ പ്രഭാഷണം നടത്തും.

‘കാമ്പിശേരിയും പത്രപ്രവർത്തനവും’ എന്ന വിഷയത്തിൽ നിരൂപകനും ഭാഷാപോഷിണി പത്രാധിപസമിതി അംഗവുമായ ഡോ. കെ.എം.വേണുഗോപാൽ, കവി അരവിന്ദൻ കെ.എസ്.മംഗലം, കഥാകൃത്ത് ബി.മുരളി, ജയൻ മഠത്തിൽ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. ടി.കെ.സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും. 3ന് സമാപന സമ്മേളനത്തിൽ കവി ശാന്തൻ മുഖ്യപ്രഭാഷണം നടത്തും. മലയാളവിഭാഗം മേധാവി ഡോ. തോമസ് കുരുവിള അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com