ADVERTISEMENT

കറുകച്ചാൽ ∙ സെൻട്രൽ ജംക്‌ഷൻ നവീകരണ പദ്ധതി ഡിസൈൻ പിഡബ്ല്യുഡി റോഡ് വിഭാഗം തന്നെ ചെയ്യും. സെൻട്രൽ ജംക്‌ഷൻ നവീകരണത്തിനായി ഡിസൈൻ തയാറാക്കാൻ പിഡബ്ല്യുഡി നാറ്റ്പാക്കിന് കത്ത് നൽകിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടപടി വൈകിയതോടെയാണ് പുതിയ തീരുമാനം. പൊതുമരാമത്ത് റോഡ് വിഭാഗം എൻജിനീയറിങ് വിഭാഗത്തെ ഡിസൈൻ തയാറാക്കാൻ ഏൽപിച്ചിട്ടുണ്ട്. ഡിസൈൻ ലഭിച്ച ശേഷം എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്കായി നൽകും.

നവീകരിച്ചത് 3 തവണ
പൊതുമരാമത്ത് റോഡ് വിഭാഗം സെൻട്രൽ ജംക്‌ഷനിൽ മൂന്നു തവണ നവീകരണം നടത്തിയെങ്കിലും ഗുണപ്രദമായില്ല. ഓരോ തവണയും നിർമാണം വാഹനമിടിച്ച് തകരുകയായിരുന്നു. കഴിഞ്ഞ തവണ ബാക്കിയുണ്ടായിരുന്ന ഡിവൈഡറുകൾ ടിപ്പർ ഇടിച്ചു തകർന്നു. ഇതോടെയാണ് ജംക്‌ഷൻ നവീകരണം ശാസ്ത്രീയമായി നടത്താൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായാണ് നാറ്റ്പാക്കിന് കത്ത് നൽകിയത്.

3 റോഡും ചെറിയ കവലയും
ചങ്ങനാശേരി - വാഴൂർ റോഡ്, കറുകച്ചാൽ - മല്ലപ്പള്ളി, കറുകച്ചാൽ - മണിമല എന്നീ റോഡുകൾ സംഗമിക്കുന്ന സെൻട്രൽ ജംക്‌ഷനിൽ വാഹനങ്ങൾ തോന്നുംപടിയാണ് തിരിഞ്ഞുപോകുന്നത്. വാഹനം ഇടിച്ചു ഡിവൈഡറുകൾ എല്ലാം തകർന്നു. ചങ്ങനാശേരി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ റൗണ്ടാന ചുറ്റി നെടുംകുന്നം റോഡിലേക്ക് പ്രവേശിക്കുമ്പോൾ വാഴൂർ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടും. അല്ലെങ്കിൽ റോഡിന്റെ മധ്യഭാഗത്ത് നിർത്തേണ്ടി വരും. ഇതോടെ ചങ്ങനാശേരി ഭാഗത്തേക്കുള്ള റോഡിൽ ഗതാഗതക്കുരുക്കാകും. മണിമല റോഡിൽ നിന്നും മല്ലപ്പള്ളി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് വാഴൂർ റോഡിലേക്ക് പ്രവേശിക്കാനും ബുദ്ധിമുട്ടാണ്. തിരക്കേറുമ്പോൾ ഗതാഗതക്കുരുക്കാണ്. വഴി പരിചയമില്ലാത്തവർ പല വഴിക്കാണു തിരിഞ്ഞുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com