ADVERTISEMENT

കോട്ടയം ∙ എംജി സർവകലാശാലയിലെ വിവിധ കോളജുകളിൽ നിന്നെത്തുന്ന താരങ്ങൾ തീർക്കുന്ന ‘ഓള’ത്തിൽ അലിയാൻ ഒരുങ്ങി കോട്ടയം. 9 വേദികളിലെ കലാ പ്രകടനങ്ങൾ വായനക്കാരിൽ എത്തിക്കാൻ മനോരമയും തയാറെടുത്തു കഴിഞ്ഞു. കൈനിറയെ സമ്മാനങ്ങൾ ഒരുക്കിയാണു കലോത്സവത്തെ മനോരമ വരവേൽക്കുന്നത്. 

ഇന്നു മുതൽ പ്രധാന വേദിയായ തിരുനക്കര മൈതാനത്തെ മനോരമ സ്റ്റാൾ സന്ദർശിക്കുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും അവസരം. കൂടുതൽ വിവരങ്ങൾക്ക് വരും ദിവസങ്ങളിലെ മനോരമ പത്രം കാണുക

വേദികളിൽ ഇന്ന്
1 –  തിരുനക്കര മൈതാനം വൈകിട്ട് 4ന് ഉദ്ഘാടന സമ്മേളനം.
7നു തിരുവാതിര
2– സിഎംഎസ് കോളജ് 
7നു കേരളനടനം
3 –ബസേലിയസ് കോളജ് വൈകിട്ട് 7നു കഥകളി
4 – ബിസിഎം കോളജ്
7നു ഭരതനാട്യം.

കലോത്സവത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ചൂടുള്ള കാലാവസ്ഥയായതിനാൽ കുട്ടികൾക്കും അധ്യാപകർക്കും ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാൻ സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം, മെഡിക്കൽ  സേവനം തുടങ്ങിയവ സംഘാടകസമിതി എല്ലാ വേദികളിലും നൽകിയിട്ടുണ്ട്. വൊളന്റിയർമാർക്കും സമിതിയംഗങ്ങൾക്കും ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com