ADVERTISEMENT

വൈക്കം ∙ രണ്ടര ലക്ഷം രൂപയുടെ ബൈക്ക്  മോഷ്ടിച്ച കേസിൽ കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലിനെ(24) അറസ്റ്റ് ചെയ്തു. വൈക്കം കെഎസ്ഇബി ഓഫിസിലെ സബ് എൻജിനീയർ സി.അഖിലിന്റെ ബൈക്കാണ് മോഷ്ടിച്ചത്. തിങ്കൾ വൈകിട്ട്  ഓഫിസ് വളപ്പിൽ ബൈക്കു വച്ചശേഷം അഖിൽ ഓഫിസിൽ കയറി പെട്ടെന്നു പുറത്തേക്കിറങ്ങിയപ്പോൾ ബൈക്ക് കാണാതാകുകയായിരുന്നു.  വൈക്കം പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് സിസിടിവി ദൃശ്യം പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ ഇല്ലിക്കൽ ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. മോഷ്ടിച്ച ബൈക്ക്  കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. വൈക്കം സ്റ്റേഷൻ എസ്എച്ച്ഒ ദ്വിജേഷ്, എസ്ഐമാരായ എം.പ്രദീപ്, വിജയപ്രസാദ്, എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ നന്ദുലാലിനെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com