ADVERTISEMENT

എരുമേലി ∙ പാറകളിൽ തട്ടി ചിതറി താഴേക്ക് പതിച്ച് പളുങ്കു പോലെ ഒഴുകുന്ന പാണാനരുവി വെളളച്ചാട്ടവും ഇതിനു സമീപത്തെ മനോഹരമായ പച്ചത്തുരുത്തും കാഴ്ചക്കാർക്ക് മനം കുളിപ്പിക്കുന്ന കാഴ്ചകളാണ്. വേനൽക്കാലത്ത് മെലിഞ്ഞ് ഒരുക്കുന്ന പമ്പയാറ്റിലെ സുന്ദരകാഴ്ചയാണ് പാണനരുവി വെളളച്ചാട്ടം. പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഈ മനോഹര കാഴ്ചകൾ ആരും കാട്ടിലെ വസന്തം പോലെ സുന്ദരമാണ്. പ്രകൃതി ഒരുക്കിയ ഈ സുന്ദര കാഴ്ചകൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനുമുള്ള ഒരുക്കത്തിലാണ് ജനപ്രതിനിധികളും പഞ്ചായത്തും. 

പാണനരുവിയിൽ എത്താൻ
∙ എരുമേലിയിൽ നിന്ന് വരുന്നവർ തുലാപ്പള്ളി വഴി എയ്ഞ്ചൽവാലി ഗ്യാസ് ഏജൻസിപ്പടിക്കൽ ഇറങ്ങി പാണനരുവിൽ എത്താം.
∙ മുണ്ടക്കയം റൂട്ടിൽ നിന്ന് വരുന്നവർക്ക് മൂക്കംപെട്ടി എയ്ഞ്ചൽ റോഡിൽ പമ്പാജ്യാേതി ഗ്യാസ് ഏജൻസി പടിക്കൽ ഇറങ്ങാം.
∙ സ്വന്തം വാഹനങ്ങൾ എത്തുന്നവർ മൂക്കംപെട്ടി, തുലാപ്പള്ളി വഴി പാണനരുവിയിൽ എത്താം. വാഹനങ്ങൾക്ക് എയ്ഞ്ചൽവാലി ജംക്‌ഷനിൽ പാർക്കിങ് സൗകര്യമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com